പ്രീമെട്രിക് ഹോസ്റ്റലില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മാവന്‍ പീഡിപ്പിച്ചു

maxresdefault

പത്തനംതിട്ട: ജിഷ കൊലപാതകം രാജ്യത്ത് ആളിക്കത്തുമ്പോള്‍ മറുവശത്ത് പീഡനത്തിന് ഒരു കുറവുമില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത് സ്വന്തം അമ്മാവനില്‍ നിന്നാണ്. സംഭവം നടന്നത് പത്തനംതിട്ട കോന്നിയിലാണ്.

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ചന്‍കോവിലില്‍ വെച്ച് കോന്നിയില്‍ നിന്നുള്ള പ്രത്യേക സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുളത്തൂപ്പുഴ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ആദിവാസി പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടി താമസിച്ചിരുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തിരുന്നു.

Top