മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ ഭാര്യ മദ്യപാനിയായ ഭര്‍ത്താവിന്റെ കണ്ണില്‍ ഫെവിക്വിക് ഒഴിച്ചു

FEVI-QUICK

ഭോപ്പാല്‍: മദ്യപിച്ച് ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്മാര്‍ നിരവധിയാണ്. എന്നാല്‍, തിരിച്ച് ഭാര്യമാര്‍ എട്ടിന്റെ പണി കൊടുത്താല്‍ എങ്ങനെയിരിക്കും. മദ്യപാനിയായ ഭര്‍ത്താവിന്റെ കണ്ണില്‍ ഫെവിക്വിക് ഒഴിച്ച ഭാര്യയുടെ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം.

മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെയാണ് ഭാര്യ ഈ കടുംകൈ ചെയ്തത്. റേവ സ്വദേശിയായ സന്തോഷ് വിശ്വകര്‍മ്മയുടെ കണ്ണിലാണ് ഭാര്യ വിജയലക്ഷ്മി ഫെവിക്വിക് ഒഴിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിച്ച ശേഷം സന്തോഷ് കിടന്നുറങ്ങി. ഈ സമയത്താണ് യുവതി സന്തോഷിന്റെ കണ്ണില്‍ ഫെവിക്വിക് ഒഴിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത ദിവസം രാവിലെ ഉറക്കമുണര്‍ന്ന സന്തോഷിന് കണ്ണു തുറക്കാനായില്ല. ഭാര്യയെ വിളിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല.തുടര്‍ന്ന് സന്തോഷ് കണ്ണുകള്‍ കഴുകി നോക്കിയെങ്കിലും തുറക്കാനായില്ല. ഇതോടെ ഇയാള്‍ ബഹളം വെച്ച് അയല്‍ക്കാരെ വിളിച്ചു കൂട്ടുകയായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ശസ്ത്രക്രിയ്ക്കു വിധേയനാക്കി. ഒട്ടിച്ചേര്‍ന്ന കണ്‍പോളകള്‍ വേര്‍പെടുത്തിയെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഠിന പരിശ്രമം തന്നെ നടത്തേണ്ടി വന്നതായാണ് വിവരം. സംഭവനത്തിന് ശേഷം വിജയലക്ഷ്മി വീടുവിട്ടിറങ്ങിപ്പോയി.

Top