വാരണാസിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പുരോഹിതന്‍ അറസ്റ്റില്‍

വാരണാസിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പുരോഹിതന്‍ അറസ്റ്റില്‍. മുപ്പത് വയസ്സുള്ള യുവതിയെ തടഞ്ഞു വച്ച് പീഡിപ്പിച്ച കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ ബന്ദിയാക്കിയായിരുന്നു ബലാത്സംഗം. അയോധ്യയിലെ മുതിര്‍ന്ന പുരോഹിതരിലൊരാളാണ് കൃഷ്ണ കണ്ഠാചാര്യ. ആത്മീയപാഠങ്ങള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ നിര്‍ബന്ധമായി ഇവിടെ താമസിപ്പിച്ചത്. ഡിസംബര്‍ 24 ന് അയോധ്യയിലെത്തിയ യുവതിയെ പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവര്‍ പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി രക്ഷിക്കുകയും ചെയ്യുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

Top