വിവാഹം കഴിക്കാമെന്ന വാക്കിന് ഉറപ്പിനായി ആരും കാണാതെ കാമുകിക്ക് താലിചാര്‍ത്തി; വിദേശത്ത് പോയി പണമുണ്ടാക്കി വരാമെന്ന് പറഞ്ഞ് പോയ അനീസ് തിരിച്ചെത്തിയത് വേറെ കല്യാണം കഴിക്കാന്‍…

നെടുമങ്ങാട് വിവാഹ വാഗ്ദാനം നല്കി കാമുകിയെ പീഡിപ്പിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. വാളിക്കോട് സ്വദേശി എ.ആര്‍. അനസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞമാസമാണ് അനീസ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി വിവാഹം കഴിച്ചത്. ഇയാളുടെ മുന്‍ കാമുകിയാണ് പരാതി നല്കിയത്. പോലീസ് പറയുന്നത് ഇങ്ങനെ- യുവാവും ദളിത് യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തോടെയാണ് പ്രണയം തുടങ്ങിയത്.

അടുപ്പം ശാരീരിക ബന്ധത്തിലേക്കും കടന്നു. 2017 ഓഗസ്റ്റ് 29നു ബന്ധുക്കളും നാട്ടുകാരും അറിയാതെ പട്ടികജാതി പെണ്‍കുട്ടിയെ താലികെട്ടിയ ശേഷം അനസ് വിദേശത്തു പോയി. നാട്ടില്‍ വന്നശേഷം നിയമപരമായി വിവാഹം കഴിക്കാമെന്നു യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍, നാട്ടിലെത്തിയ ശേഷം യുവതി അറിയാതെ കഴിഞ്ഞ മാസം 15നു മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതായും യുവതി പോലീസില്‍ മൊഴി നല്‍കി. ഇതോടെ യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കാമുകിയെ ഒഴിവാക്കി പുതിയ വിവാഹം കഴിച്ച് ഒരു മാസത്തിനുള്ളിലാണ് അനീസ് പിടിയിലാകുന്നത്. കാമുകിയില്‍ നിന്ന് ഒളിക്കാന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ ഇയാള്‍ ഡിലീറ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top