പ്രസവിച്ച് കിടക്കുന്നവരേയും വിടാത്ത സാമൂഹ്യവിരുദ്ധരുടെ നാടോ ഇന്ത്യ?ഇതാ നാടിന് നാണക്കേടായി വേറിട്ടൊരു ബലാത്സംഘ കഥ.

ചണ്ഡിഗഢ്: രാജ്യത്തെ നടുക്കി വീണ്ടുമൊരു ബലാത്സംഗക്കേസ് കൂടി. പ്രസവത്തിനുശേഷം ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയാണു ലൈംഗികപീഡനത്തിന് ഇരയായത്.
ഹരിയാനയിലെ ജാജ്ജർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പീഡനത്തിനിരയായത്.
പ്രസവത്തിനു ശേഷം നില വഷളായതിനെ തുടർന്നായിരുന്നു 22കാരിയായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ മൂന്നരയോടെ എത്തിയ ആൾ കൃത്യത്തിനുശേഷം കടന്നുകളയുകയായിരുന്നു. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഐപിസി 376 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. അതേസമയം സംഭവത്തിൽ ആശുപത്രി അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ ഇരയുടെ ബന്ധുക്കൾ രംഗത്തെത്തി. സംഭവം നടക്കുമ്പോൾ ഒരു സ്റ്റാഫുപോലും ഐസിയുവിൽ ഉണ്ടായിരുന്നില്ല
Top