ജനിക്കാത്ത കുഞ്ഞിനെ കൈയ്യിലെടുക്കാന്‍ അവസരമൊരുക്കി പുതിയ ടെക്‌നോളജി

ജനിക്കാത്ത കുഞ്ഞിനെ കൈയ്യിലെടുക്കാന്‍ അവസരമൊരുക്കി പുതിയ കണ്ടുപിടുത്തം. ജനിക്കാത്ത കുഞ്ഞിന്റെ ത്രിഡി മോഡലാണ് ഇനി മുതല്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുക. ഭ്രൂണത്തിന്റെ ത്രിമാനചിത്രം തയ്യാറാക്കിയാണ് ഇവര്‍ കുഞ്ഞിനെ തയ്യാറാക്കുന്നത്. ഇതിലൂടെ കുഞ്ഞിന് ശാരീരിക വൈകല്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാകും. തന്റെ സുഹൃത്തിനെ സഹായിക്കാനാണ് ഇവാന്‍ ഗ്രിഡ്വിന്‍ ആദ്യമായി ഈ ടെക്‌നോളനി കണ്ട് പിടിച്ചത്. തന്റെ സുഹൃത്ത് വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തില്‍ ആകുലപ്പെടുന്നത് കണ്ടതിനാലാണ് ജനിക്കുന്നതിന് മുമ്പ് കുഞ്ഞിനെ കൈയ്യിലെടുക്കാനാകുന്ന ടെക്‌നോളജി വികസിപ്പിച്ചതെന്ന് ഇവാന്‍ പറയുന്നു. ഉദരത്തിലുള്ള കുഞ്ഞിന്റെ സ്‌കാനിങ് ചിത്രങ്ങള്‍ തന്നെ കാണുന്ന അമ്മമാര്‍ക്കുണ്ടാകുന്ന സന്തോഷം വിവരിക്കാനാവില്ല. അപ്പോല്‍ സ്വന്തം കുഞ്ഞിനെ കൈയ്യിലെടുത്ത് നോക്കാനാവുക എന്ന് പറഞ്ഞാല്‍ അമ്മയക്ക് ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല ഇവാന്‍ പറയുന്നു.

Top