തൃശൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

തൃശൂര്‍: കൊട്ടേക്കാട് നിന്ന് കാണാതായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോള്‍ ആണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊട്ടേക്കാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജോണ്‍ പോള്‍.

ഇന്നലെ വൈകുന്നേരം കുട്ടി വീട്ടില്‍ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതായത്. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളം കയറിക്കിടക്കുകയായിരുന്നു മാലിന്യക്കുഴിയില്‍. ഇങ്ങനെയായിരിക്കാം അപകടം സംഭവിച്ചതെന്നാണ് നിഗമനം. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top