ശവക്കല്ലറകള്‍ കുത്തി പൊളിച്ച് മൃതദേഹങ്ങളെടുത്ത് പുതുവസ്ത്രങ്ങളണിയിച്ചൊരു ഘോഷയാത്ര; ഞെട്ടിപ്പിക്കുന്ന കാഴ്ച

lallala

ഓരോ സ്ഥലങ്ങളില്‍ ഓരോരോ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണല്ലോ. പാമ്പിനെയും പാറ്റയെയും മണ്ണിരകളെയൊക്കെ തിന്നുന്ന മനുഷ്യരും ഈ ലോകത്തുണ്ട്. ഇതുപോലെ തന്നെ ഞെട്ടിപ്പിക്കുന്ന ചില ആചാരങ്ങളും ഈ ലോകത്ത് നടക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ടൊറാജ വിഭാഗക്കാരുടെ വ്യത്യസ്തമായൊരു ചടങ്ങ് കണ്ടാല്‍ ആരും വിശ്വസിക്കില്ല.

kkallala

ഇവര്‍ തങ്ങളുടെ മരിച്ചു പോയ ഉറ്റവരെ ഓര്‍ക്കുന്നതിങ്ങനെയാണ്. ശവക്കല്ലറകള്‍ കുത്തി പൊളിച്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കും. എന്നിട്ട് അവര്‍ക്ക് വേണ്ടി തുന്നിയ പുതുവസ്ത്രങ്ങള്‍ അണിയിക്കും. അടിപൊളി വസ്ത്രങ്ങള്‍ അണിയിച്ച അസ്ഥികൂടങ്ങളുമായി പിന്നീടൊരു ഘോഷയാത്ര. ഇങ്ങനെയാണ് ിവര്‍ മരിച്ചു പോയവരെ ആദരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൂറിലേറെ വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും ഇങ്ങനെ പുറത്തെടുത്തുകൊണ്ടുനടക്കുന്നു. പ്രത്യേക രീതിയില്‍ സംസ്‌കരിക്കുന്നതിനാല്‍ കാര്യമായ കേടുപാടുകള്‍ കൂടാതെ മൃതദേഹങ്ങള്‍ കല്ലറകളില്‍ അവശേഷിക്കും. ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി മലനിരകളിലാണ് ടൊറാജ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്നത്.

മരിച്ചവരുടെ കുഴി മാന്തി അസ്ഥികൂടത്തില്‍ അവര്‍ ധരിച്ച വസ്ത്രങ്ങള്‍ ഉടുപ്പിക്കും; തെരുവിലൂടെ അസ്ഥികൂടങ്ങളുമായി റാലി വേറെയും; ഇന്തോനേഷ്യയിലെ വിചിത്ര ആഘോഷം ഇങ്ങനെ. മൃതദേഹങ്ങളുടെ ശുദ്ധീകരണ ആഘോഷം എന്നാണ് ഈ ആചാരത്തിന്റെ പേര്. കല്ലറകളില്‍നിന്ന് പുറത്തെടുക്കുന്ന മൃതദേഹങ്ങളെ കുളിപ്പിച്ച് പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ അണിയിച്ച് കൂളിങ് ഗ്ലാസ് ധരിപ്പിച്ച് തെരുവിലൂടെ കൊണ്ടുപോവുകയാണ് ഇതിന്റെ രീതി.

ശവസംസ്‌കാരത്തെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായാണ് ടൊറാജക്കാര്‍ കരുതുന്നത്. തങ്ങളുടെ മുന്‍ഗാമികളോടും ഗോത്രത്തലവന്മാരോടും സുഹൃത്തുക്കളോടുമൊക്കെയുള്ള ആദരവെന്നോണമാണ് ഈ ആചാരം കൊണ്ടാടുന്നത്. ആചാരത്തിന് ശേഷം വസ്ത്രങ്ങള്‍ ഒഴിവാക്കി മൃതദേഹം വീണ്ടും കല്ലറയില്‍ അടയ്ക്കും. മൃതദേഹങ്ങള്‍ അടക്കം ചെയ്ത കല്ലറകള്‍ക്ക് അരികിലാണ് ഇവര്‍ താമസിക്കുന്നതും.

Top