ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊന്നു; മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചു

kollam-murder

കൊല്ലം: സംശയരോഗം മൂലം പല ദാമ്പത്യ ജീവിതങ്ങളും പാതിവഴിയില്‍ തകരാറുണ്ട്. എന്നാല്‍, ഇവിടെ സ്വന്തം ഭാര്യയെ കൊന്നാണ് ഭര്‍ത്താവ് പ്രതികാരം തീര്‍ത്തത്. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവാണ് ഭാര്യയെ അടിച്ചു കൊന്നത്. സംശയ രോഗമാണ് കൊലയ്ക്ക് കാരണമായത്.

കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശ്ശേരിയില്‍ അബ്ദുള്‍ സലീമിന്റെ ഭാര്യ സനൂജ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം അബ്ദുള്‍ സലീം (32) ഒളിവിലാണ്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടതോടെയാണ് ഇയാള്‍ മുങ്ങിയത്. ജൂണ്‍ 30നാണ് അബ്ദുള്‍ സലീം അവധിക്ക് നാട്ടിലെത്തിയത്. ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി സനൂജയുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ദമ്പതിമാര്‍ രാത്രി പത്ത് മണിയോടെ വഴക്കിട്ടു. വഴക്കിടിനിടെ സലീം സനൂജയെ അടിയ്ക്കുകയും യുവതി ബോധരഹിതയാവുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് അബ്ദുള്‍ സലീം ഏണി ഉപയോഗിച്ച് സനൂജയുടെ മൃതദേഹം വീടിനുള്ളില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുവതിയുടെ കഴുത്തില്‍ കയര്‍ ഉപയോഗിച്ചു കുരുക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കാനായിരുന്നു ശ്രമം. എന്നാല്‍ സാമാന്യം തടിയുള്ള സനൂജയെ എടുത്തുയര്‍ത്താന്‍ കഴിയാത്തതിനാല്‍ ആ ശ്രമം ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇതിനിടെ ഇരുവരും വഴക്കിടുന്ന വിവരം സമീപത്ത് താമസിക്കുന്ന അബ്ദുള്‍ സലീമിന്റെ സഹോദരന്‍ സനൂജയുടെ പിതാവ് അബ്ദുള്‍ സമദിനെ അറിയിച്ചിരുന്നു. ഇദ്ദേഹം ഉടന്‍ തന്നെ വീട്ടിലെത്തുകയും ചെയ്തു. അപ്പോഴാണ് തറയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിറ്റുകള്‍ക്ക് മുമ്പ് യുവതി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അബ്ദുള്‍ സമദ് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

പന്ത്രണ്ടുവര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ സലീം കഴിഞ്ഞ തവണ ലീവിന് വന്നപ്പോഴും സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ടിരുന്നു. ഇയാള്‍ ഭാര്യയെ ബന്ധുക്കളുമായി അടുത്തിടപഴകാന്‍ അനുവദിച്ചിരുന്നില്ലെന്നും അയല്‍വാസികളില്‍ ചിലര്‍ പറയുന്നു.

Top