ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ നിന്നും ഐഎഎസ് സിംഹാസനത്തിലേക്ക്…

അനാഥന്‍റെ അകത്തളങ്ങളിൽ നിന്നും അധികാരത്തിന്‍റെ ഉന്നതിയിൽ ദാരിദ്ര്യത്തിന്‍റെ പടുകുഴിയിൽ നിന്നും മക്കളെ വളർത്താൻ ഒരു അമ്മ താണ്ടിയ വഴി ആരുടെയും കണ്ണ് നനയിക്കുന്നത് ആണ് .

ആ അമ്മയുടെ ആറു മക്കളിൽ ഏറ്റവും ഇളയ മകനാണ് ഇന്ന് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ ഐഎഎസ്. സിനിമാക്കഥയെ വെല്ലുന്ന ജീവിതം. പട്ടിണിയോടും ഇല്ലായ്മയോടും അനാഥത്വത്തോടും പടവെട്ടി പല വഴികളിലൂടെ കടന്നുവന്ന ജീവിതം ഒടുവിൽ കൊല്ലം ജില്ലാ കളക്ടറുടെ കസേരയിൽ ഇരുത്തുമ്പോൾ അത് അമ്മയുടെ സ്വപ്നസാഫല്യം ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠിത്തത്തിനായി അനാഥാലയത്തിന് കോളേജിൽ എത്തിയപ്പോൾ നല്ല വസ്ത്രമോ ആഹാരമോ ഇല്ല. കോളേജ് പഠനകാലത്ത് ചിലവിനായി പല ജോലികൾ ചെയ്തു. ലക്ഷ്യം നേടാൻ പല അവഗണനയും പരിഹാസവും കേൾക്കേണ്ടിവന്നു . അബ്ദുൽനാസറിന് ഏഴു വയസ്സുള്ളപ്പോൾ ബാപ്പ മരിച്ചു. 7 അംഗങ്ങളുള്ള കുടുംബം മുഴുവൻ മുഴു പട്ടിണിയായി. ആറുമക്കളെ വളർത്തുവാൻ ഉമ്മ അടുത്തുള്ള വീടുകളിൽ വീട്ടുജോലിക്ക് പോയി. ഒപ്പം തലശ്ശേരിയില്‍ ബീഡി ഉണ്ടാക്കുന്ന സ്ഥലത്ത് ഉമ്മ പെൺമക്കളെയും ഒപ്പം കൂട്ടി.

കിട്ടുന്ന ജോലി ചെയ്തു. കുഞ്ഞ് നാസറും അവർക്കൊപ്പം ചേർന്നു. അപ്പോഴും മൂന്നുനേരം ആഹാരം എന്നത് അവർക്ക് സ്വപ്നം മാത്രം ആയിരുന്നു. എല്ലാവർക്കും ഒരു ആഗ്രഹം കുഞ്ഞു നാസറിനെ പഠിപ്പിക്കണം. വലിയവന്‍ ആക്കണം. പക്ഷേ ദാരിദ്ര്യം നസറിനെ യത്തിംഖാനയിൽ എത്തിച്ചു. അവിടെ നിന്നും ഒളിച്ചോടി തിരുവനന്തപുരം കാസർഗോഡ് കണ്ണൂർ എന്നീ സ്ഥലങ്ങളിൽ ചുറ്റിനടന്നു. പല ഹോട്ടലുകളിലും ജോലി ചെയ്തു. പക്ഷേ ഉമ്മയുടെ സങ്കടം കണ്ടപ്പോൾ തിരിച്ചു വീണ്ടും യത്തീംഖാനയില്‍ എത്തി.

എം.എയും ഡിഗ്രി കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്നും പാസായി. ഈ കാലയളവിൽ ചെലവിനായി പല ജോലിയും ചെയ്തു. പത്രവിതരണത്തോടൊപ്പം പല കടകളിലും മുറുക്കാൻ എടുത്തു കൊടുക്കുകയും ചെയ്തു. പല ജോലികൾ ചെയ്തു. പഠനകാലത്ത് നല്ല ഷർട്ട് ഇല്ലായിരുന്നു. വീടുപണിക്ക് പോയ വീടുകളിൽ നിന്നും പഴയ ഉടുപ്പുകൾ കിട്ടിയിരുന്നു.

പക്ഷേ പല ഉടുപ്പുകളും ചേരുമായിരുന്നില്ല. കോളേജില്‍ ഏറ്റവും മോശം വേഷം നാസറിന്റേതായിരുന്നു. 1995-ൽ ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയി ജോലി കിട്ടി. 2006-ൽ സിവിൽ സർവീസിൽ തിളക്കമാർന്ന വിജയം നേടി. ഡെപ്യൂട്ടി കളക്ടർ ആയി നിയമിക്കപ്പെട്ടു. 20013-ലും 17-ലും ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ ആയിരുന്നു. 2014-ൽ ഉമ്മ ഈ ലോകത്തോട് യാത്രയായി. കൊല്ലം ജില്ലയുടെ സാരഥിയായി ചുമതലയേൽക്കുമ്പോൾ മനസ്സിൽ ഒരു ദുഃഖം മാത്രമേ ഉള്ളൂ. പട്ടിണിയോടും ഇല്ലായ്മ യോടും പടർത്തി അനാഥശാലയിൽ പഠിച്ചു വളർന്ന മകൻ ഉന്നതപദവിയിൽ എത്തിയപ്പോൾ അതിനു വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് അധ്വാനിച്ച ഉമ്മ തന്‍റെ നല്ല കാലം ഇല്ലാതെ പോയല്ലോ എന്ന വിഷമം മാത്രം ബാക്കിയായി. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും നല്ല ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് ഇല്ലായ്മ ഒരു തടസ്സമല്ല. 48 കാരനായ അബ്ദുൾനാസർ അതിന് വലിയൊരു ഉദഹരണമാണ് ഇത്.

Top