മാതാപിതാക്കളെ മര്‍ദ്ദിച്ചശേഷം 14കാരിയെ തട്ടിക്കൊണ്ടുപോയി; മുമ്പും ഇതേ സംഭവം നടന്നന്നെ് റിപ്പോര്‍ട്ട്

കൊല്ലം: മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌പോയി. കൊല്ലത്താണ് സംഭവം. 14-വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ പ്രദേശവാസികളായ നാല് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. കൊല്ലം ഓച്ചിറയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

രണ്ടാഴ്ച മുമ്പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായും പോലീസ് ഇടപെട്ട് തിരിച്ചെത്തിച്ചതായുമാണ് പറയുന്നത്. തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും പറയപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാല് പേര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top