അഞ്ച് വയസുകാരനൊപ്പം അച്ഛന്‍ അശ്ലീല സിനിമ കണ്ടു; രക്ഷകര്‍തൃത്വം എടുത്ത് കളയണമെന്നാവശ്യപ്പെട്ട് യുവതി പരാതി നല്‍കി

ദുബായ്: അഞ്ച് വയസുള്ള മകനുമായി പോണ്‍ മൂവി കണ്ട ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി അശ്ലീല ചിത്ര കണ്ട ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ രണ്ട് മക്കളുടെ രക്ഷകര്‍ത്വ അവകാശങ്ങള്‍ ഭര്‍ത്താവില്‍ നിന്നും എടുത്തുകളയണമെന്നും യുവതി ആവശ്യപ്പെട്ടു. സി.സി.ടി.വി വച്ച് ഭര്‍ത്താവിന്റെ അവിഹിതം പിടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ ജോര്‍ദാനിയന്‍ യുവതിയാണ് പരാതിക്കാരി.

2015ല്‍ താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ചൈനീസ് വംശജയുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ 34കാരനായ ജോര്‍ദാനിയന്‍ യുവാവിനെതിരെ യുവതി പരാതിപ്പെട്ടിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാള്‍ക്ക് 5000 ദിര്‍ഹം പിഴ വിധിക്കുകയും ദുബായില്‍ നിന്നും നാടുകടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ നല്‍കിയ വിവാഹമോചനക്കേസ് നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ ഉണ്ടാകുന്നത്.

അടുത്തിടെയാണ് തന്റെ അഞ്ച് വയസുകാരനായ മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതെന്ന് യുവതി പറയുന്നു. തന്നെയും 18 മാസം പ്രായമായ മകളെയും മകന്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചു. ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന പാവയുടെ പുറത്തും കുട്ടി ലൈംഗികമായി പെരുമാറിയതോടെ താന്‍ കുട്ടിയുമായി സൈക്കോളജിസ്റ്റിനെ കാണാനെത്തി. ഇവിടെ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടിയെ പിതാവ് സ്ഥിരമായി പോണ്‍ മൂവി കാണിക്കാറുണ്ടെന്ന് തെളിഞ്ഞതെന്നും യുവതി പറഞ്ഞു. പോണ്‍ മൂവിയില്‍ കണ്ട കാര്യങ്ങള്‍ ചെയ്തുനോക്കാനാണ് കുട്ടി ശ്രമിച്ചതെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് യുവതി വീണ്ടും കോടതിയെ സമീപിച്ചത്.

Top