ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ഗുവാഹത്തി: ആസാമിലെ നാഗോണ്‍ ജില്ലയില്‍ 35കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച, കംപൂരില്‍ നിന്ന് ഹോജൈയിലേക്ക് പോകുകയായിരുന്ന ദമ്പതികളാണ് ആക്രമണത്തിന് ഇരയായത്. ചപര്‍മുഖില്‍ എത്തിയ ദമ്പതികള്‍ക്ക് ഹോജൈയിലേക്ക് പോകാന്‍ വാഹനം ഒന്നും ലഭിച്ചില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഇവരെ രാത്രി തങ്ങാന്‍ താമസ സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുഖ്യപ്രതിയായ മര്‍ജോത് അലി സമീപിക്കുകയും തുടര്‍ന്ന് കോപിലി നദിയുടെ സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്തു. ഇവിടെ മറ്റു ഏഴുപേര്‍ കാത്തിരിപ്പുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഘം ഭര്‍ത്താവിനെ മര്‍ദ്ദിച്ചശേഷം യുവതിയെ അയാളുടെ മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയും അവരെ കൊള്ളയടിച്ച ശേഷം ഓടിമറയുകയും ചെയ്യുകയായിരുന്നു.

Top