ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ യുവതിയെ പീഡിപ്പിച്ച വികാരിക്കെതിരെ കേസ്; ബ്രിട്ടീഷ് പൗരയെ കേരളത്തില്‍ വിളിച്ചു വരുത്തി ലൈംഗീക ആക്രമണം

കൊച്ചി: വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ച പാലാ ഇടവകയിലെ വികാരിക്കെതിരെ കേസ്. പാലാ രൂപതയിലെ കല്ലറ പേരും തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡന പരാതി കത്തോലിക്കാ സഭക്ക് വലിയ നാണക്കേടായി. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാദര്‍ തോമസ് താന്നിനില്‍ക്കും തടത്തില്‍.

യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. വൈദികനായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിയായ യുവിയാണ് വികാരിക്കെതിരെ പീഡന പരാതി നല്‍കിയത്. അതേസമയം ഒരാഴ്ച്ചയോളം യുവതി ഫാ. തോമസ് താന്നിനില്‍ക്കുന്നിടത്തിനൊപ്പം കഴിഞ്ഞതായും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. പീഡനശ്രമം ഉണ്ടായ ഉടനെ പരാതിപ്പെടാത്ത യുവതി പിന്നീട് തുടര്‍പീഡനം ഉണ്ടാപ്പോള്‍ വിദേശത്ത് പോയ ശേഷം തിരികെ എത്തിയാണ് വികാരിക്കെതിരെ പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പള്ളിമേടയില്‍ വിളിച്ചുവരുത്തിയ പലതവണ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ജനുവരി 5 മുതല്‍ 12 വരെയും ഈ മാസം എട്ടുമുതല്‍ ഇന്നലെ വരെയും ഒപ്പം കഴിഞ്ഞപ്പോള്‍ വികാരി ബലപ്രയോഗത്താല്‍ പലവട്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് യുവതിയുടെ മൊഴി.

പീഡനം സംബന്ധിച്ച് ഇന്ന് യുവതി നേരിട്ട് സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കടുത്തുരുത്തി എസ് ഐ സുകുമാരന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ വികാരിയ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നടത്തിവരികയാണെന്നും ഇയാള്‍ ഒളിവിലാണെന്നാണ് പ്രാഥമീക വിവരമെന്നും എസ് ഐ വ്യക്തമാക്കി. സംഭവത്തില്‍ യുവതി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്:

ഒരു വര്‍ഷം നീണ്ടുനിന്ന ഫെയ്സ് ബുക്ക് ചാറ്റിംഗിനിടെയാണ് ബ്രിട്ടീഷ് യുവതി വികാരിയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലായ തന്നെ കേരളത്തിലേക്ക് കഷണിച്ചത് ഫാ. തോമസായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ കേരളത്തിലെത്തിയതെന്നും യുവതി മൊഴില്‍ വിശദീകരിക്കുന്നുണ്ട്. പള്ളിമേടയിലേക്കാണ് ആദ്യം ക്ഷണിച്ചത്. ബലമായി ആദ്യം ലൈംഗികമായി പീഡിപ്പിച്ചതും ഇവിടെ വച്ചാണ് കഴിഞ്ഞ ജനുവരി 5-നാണ് ആദ്യമായി പള്ളിയിലെത്തി വികാരിയെ കാണുന്നത്. കഴിഞ്ഞ മാസം 12-ാം തീയതി വരെ വൈദികന്റെ സംരക്ഷണയില്‍ തന്നെയാണ് യുവതി കഴിഞ്ഞത്.

യുവതി വീണ്ടും ഈ മാസം എട്ടിന് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിന്റെ അടുക്കലെത്തി. ദിവസങ്ങള്‍ കൂടെ താമസിച്ചപ്പോഴും മുന്‍ അനുഭവം ആവര്‍ത്തിച്ചെന്നും സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് താന്‍ പരാതി നല്‍കാന്‍ എത്തിയതെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്.

സ്നേഹം കൊണ്ടാണ് ആദ്യാ സാമാഗമത്തില്‍ ദുരനുഭവം നേരിട്ടത് വെളിപ്പെടുത്താതെ രാജ്യം വിട്ടതെന്നും വീണ്ടും ഉണ്ടായ ദുരനുഭവം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരം ദുഷ്ടന്മാര്‍ ശിക്ഷിക്കപ്പെടണമെന്ന് തോന്നിയതിനാലാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നുമാണ് യുവതി മൊഴിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ യുവതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രഥമിക അന്വേഷണം നടത്തിയപ്പോള്‍ ഫാ. തോമസ് ഒളിവില്‍ പോയെന്നാണ് അറിയുന്നത്.

ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍. അതിനിടെ സഭയുടെ അറിവോടെയാണ് വികാരി രക്ഷപ്പെട്ടതെന്ന ആരോപണവും ശക്തമാണ്. പ്രതിയെ പിടിക്കാനായി പൊലീസ് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസായി വരാതിരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നടത്തിയിരുന്നെന്നും സൂചനയുണ്ട്. എന്നാല്‍ അത് ഫലം കാണാതെ വന്നതോടെയാണ് യുവതി പരാതിയുമായി വന്നതെന്നുമാണ് സൂചന. വികാരിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. സംഭവത്തില്‍ നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഫാ. റോബിന്‍ അച്ചന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഈ സംഭവം കത്തോലിക്കാ സഭയെ ശരിക്കും നാണം കെടുത്തിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ സഭയ്ക്ക് മൊത്തത്തില്‍ നാണക്കേടുണ്ടാക്കുന്ന മറ്റൊരു പീഡന ആരോപണം കൂടി പുറത്തുവന്നിരിക്കുന്നത്.

Top