തിരുവനന്തപുരത്ത് പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ പ്രമുഖ ചലച്ചിത്ര നടിയും!

sex-degrees-of-separation-online-test-may-make-you-think-twice-about-stis

തിരുവനന്തപുരം:ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍ പ്രമുഖ സിനിമാ നടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് അറസ്റ്റിലായവരില്‍ നാല് സ്ത്രീകളാണ് ഉള്ളത്. അതില്‍ ഒരാള്‍ സിനിമാ-സീരിയല്‍ നടിയാണെന്നാണ് പറയുന്നത്. ഒരു വിദേശവനിതയടക്കം 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിന്റെ പിടിയില്‍ നിന്ന് എട്ടു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. തമിഴ് സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ നടിയാണ് സംഘത്തിനൊപ്പമുണ്ടായിരുന്നത്. മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഇവര്‍. അറസ്റ്റിലായ ശ്രീലങ്കന്‍ സ്വദേശിനിയുടെ പേര് നന്ദിനി (35) എന്നാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തിരുവനന്തപുരത്തെ സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസുകാര്‍ ആവശ്യക്കാരെന്ന വ്യാജേന ഇടനിലക്കാരെ ബന്ധപ്പെട്ട് ആണ് പെണ്‍വാണിഭസംഘത്തെ വലയിലാക്കിയത്. “ആവശ്യക്കാരുണ്ടെന്നറിഞ്ഞ് നടി ബാംഗളൂരില്‍ നിന്ന് വിമാന മാര്‍ഗമാണ് എത്തിയത്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പോലീസ് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടാനായത്. പിടിയിലായവരെ സൈബര്‍ പോലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഡിജിപി ടി.പി.സെന്‍കുമാറിന്റെ നിര്‍ദേശാനുസരണം ക്രൈംബ്രാഞ്ച് ഐജി. എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെയും സൈബര്‍ പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരുടെ പേര് വിവരങ്ങളും അറസ്റ്റും ഇന്ന് ഉച്ചക്ക് ശേഷം പോലീസ് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്ത് വിടും. സംസ്ഥാനത്ത്് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടക്കുന്ന വിവരം രഹസ്യമായി നിരീക്ഷിച്ച് മനസിലാക്കി പോലീസ് തന്ത്രപരമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടാനായത്്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഇടപാട് വഴി പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നുവെന്ന്  നിരവധി പരാതികള്‍ ഡിജിപിക്ക് ലഭിച്ചിരുന്നു.  6 മാസം മുന്‍പ് ഡിജിപി. ടി.പി.സെന്‍കുമാറിന്റെ നിര്‍ദേശാനുസരണമാണ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ ഒരു പ്രത്യേക സംഘം രൂപികരിച്ചത്. പ്രത്യേക അന്വേഷണ സംഘമാണ് നേരത്തെ ചുംബനസമര നേതാക്കളായ  രാഹുല്‍പശുപാലന്‍, ഭാര്യ രശ്മി നായര്‍ എന്നിവര്‍ ഉള്‍പ്പെട്ടവരെ പിടികൂടിയത്. കൂടാതെ കേരളത്തില്‍ നിന്നും വിദേശത്തേക്ക് യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച് വന്നിരുന്ന സംഘത്തെയും പിടികൂടിയിരുന്നു.

 

 

Top