ഞങ്ങളുടെ അവസ്ഥ പരിതാപകരമാണെന്ന് കലാഭവൻ മണിയുടെ അനുജൻ

കൊച്ചി:അപ്രതീക്ഷിതമായിരുന്നു നടൻ കലാഭവൻ മണിയുടെ മരണം. മണി മരച്ചിട്ട് മൂന്നുവർഷം പൂർത്തിയായി.അതേസമയം എല്ലാമെല്ലാമായിരുന്ന ചേട്ടൻ തങ്ങളെ വിട്ടു പോയതിനു ശേഷം കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ പരിതാപകരമാണെന്ന് കലാഭവൻ മണിയുടെ അനുജൻ ആർ.എൽ.വി രാമകൃഷ്‌ണൻ. സഹായം ചോദിച്ചെത്തുന്നവർക്ക് വാരിക്കോരി നൽകിയ കലാഭവൻ മണിയുടെ സഹോദരങ്ങൾ ഇപ്പോൾ ചിറക് നഷ്‌ടപ്പെട്ട അവസ്ഥയിലാണെന്നും, മണിയുടെ സഹോദരൻ എന്ന പ്രൗഡിയിൽ നിൽക്കാൻ പാടുപെടുകയാണെന്നും രാമകൃഷ്‌ണൻ പറഞ്ഞു. കേരളകൗമുദി ഫ്ളാഷ് മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ആർ.എൽ.വി രാമകൃഷ്‌ണൻ മനസു തുറന്നത്.

‘പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടൻ പോയതിനു ശേഷം ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. പരിതാപകരമാണ് സാമ്പത്തികം. ഇനി എല്ലാം ഈശ്വരൻ നിശ്‌ചയിക്കട്ടെ. തറവാട് വീടിനു മുന്നിൽ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകൾ അങ്ങോട്ടേക്ക് പോകാറുണ്ട്. ഒടുവിൽ ആ വീട്ടുകാർ ഗേറ്റു പൂട്ടി. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോൾ വന്നവർ അതിശയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപ്പോൾ ഞങ്ങളുടെ സാഹചര്യം ഓർത്ത് അവർ കരയും.ചേട്ടന്റെ സ്വത്ത് മുഴുവൻ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്. തെറ്റായ വിവരങ്ങൾ കേൾക്കുമ്പോൾ വിഷമമുണ്ട്. പോയ നാലു വർഷം കൊണ്ട് കുറേപേരുടെ തെറ്റിദ്ധാരണ മാറി’- രാമകൃഷ്‌ണൻ പറയുന്നു.കലാഭവൻ മണിക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും, എന്നാൽ അവസാനകാലത്ത് എത്തിയ ചിലർ അവരെ അടുപ്പിച്ചില്ലെന്നും അത്തരക്കാരുടെ കെണിയിൽ കുടുങ്ങിയാണ് ചേട്ടൻ പോയതെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ആർ.എൽ.വി രാമകൃഷ്‌ണൻ വെളിപ്പെടുത്തുന്നു.

Top