അബ്ദുള്‍ കലാമിന് നേരിട്ട അനുഭവം മാമുക്കോയയ്ക്കു നേരിടേണ്ടിവന്നു; വിമാനത്താവളത്തില്‍ എന്താണ് സംഭവിച്ചത്

b1gou42d7q6v

ഹാനായ അബ്ദുള്‍ കലാമിന് നേരിടേണ്ടി വന്ന ദുരനുഭവം പ്രശസ്ത നടനായ മാമുക്കോയയ്ക്കും അനുഭവപ്പെട്ടു. വേറൊന്നുമല്ല മുസ്ലീം ആയതിന്റെ പേരില്‍ വിമാനത്താവളത്തില്‍വെച്ച് മാമുക്കോയയെ തടഞ്ഞുവെച്ചു. പരിശോധനയുടെ പേരും പറഞ്ഞ് നാലു മണിക്കൂറുകളോളമാണ് താരത്തെ തടഞ്ഞുവെച്ചത്.

ഓസ്ട്രേലിയയില്‍ വച്ചായിരുന്നു സംഭവം. സ്യൂട്ട്കേസില്‍ മരുന്നും രണ്ടു ജോഡി ഡ്രസും മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടാണീ ദുരനുഭവം. എവിടെപ്പോയാലും ഇങ്ങനെയൊക്കെ അനുഭവിക്കണം. മഹാനായ അബ്ദുല്‍ കലാമിനു വരെയുണ്ടായില്ലേ ഇത്തരം അനുഭവം. ഒബാമ വരെ അവസാനം മാപ്പുചോദിച്ചില്ലേ? എന്താണിതിന്റെയൊക്കെ അര്‍ത്ഥം? പാസ്പോര്‍ട്ടില്‍ മുസ്ലിം പേരായതുകൊണ്ട് മാത്രമായിരുന്നു ഇതെന്നും മാമുക്കോയ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദളിതര്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കണ്ടില്ലേ? അവരെ അടിക്കാം, കൊല്ലാം, ചുട്ടുകൊല്ലാം എന്ന സ്ഥിതിയല്ലേ? ഇതൊന്നും ചോദിക്കാനും പറയാനും ഉത്തരവാദിത്തമുള്ള ആരുമില്ലെന്ന സ്ഥിതിയായി. ഇങ്ങനെയാണോ വേണ്ടത്? സ്ഥാനം, വലിപ്പം, ജാതി എന്നിവ നോക്കിയാണോ മനുഷ്യരെ കണക്കാക്കേണ്ടത്? എനിക്കതിനോടാണ് എതിര്‍പ്പ്. മനുഷ്യ സമത്വമാണ് വേണ്ടത്. മനുഷ്യര്‍ പരസ്പരം സ്നേഹിക്കാനും സേവിക്കാനും പഠിക്കണം. ഞാനങ്ങനെയാണ് ചിന്തിക്കുന്നത്. എന്റെ കര്‍മം അതാണെന്നാണ് ഞാന്‍ കരുതുന്നത്. അതിനായിത്തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും മാമുക്കോയ പറയുന്നു.

മുഹ്സിന്‍ പെരാരിയുടെ ഫ്യൂണറല്‍ ഓഫ് എ നാറ്റീവ് സണ്‍ എന്ന സംഗീത ആല്‍ബത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് മാമുക്കോയ ആയിരുന്നു. രാജ്യത്ത് ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കും ഭരണകൂട ഭീകരയ്ക്കും എതിരായ രൂക്ഷവിമര്‍ശനമായിരുന്നു ഈ വീഡിയോ ആല്‍ബം.

Top