ഒടുവില്‍ സല്‍മാന്‍ഖാന്‍ സമ്മതിച്ചു; വധു ലൂലിയ തന്നെ; വിവാഹം ഡിസംബറില്‍

collage

റുമാനിയക്കാരിയുമായ ലൂലിയ വെഞ്ച്വര്‍ തന്റെ നല്ല സുഹൃത്ത് മാത്രമാണെന്ന് പറഞ്ഞ സല്‍മാന്‍ഖാന്‍ വിവാഹിതനാകുന്നു. വധു മറ്റാരുമല്ല, ലൂലിയ തന്നെയാണ്. 51ാം വയസ്സില്‍ സല്‍മാന്‍ വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നാണ് കേള്‍ക്കുന്നത്. ഗോസിപ്പിനൊക്കെ മറുപടിയായിട്ടാണ് സല്ലുവിന്റെ വിവാഹം.

മാതാവിന്റെ ഇടപെടലാണ് താരത്തെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലര്‍ പദവി പിന്‍തുടരുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നതെന്നാണ് വിവരം. മാതാവിന്റെ നിര്‍ബ്ബന്ധം ഏറിയതോടെ താരം വിവാഹത്തിന് സമ്മതം മൂളിയിരിക്കുകയാണെന്നും താരത്തിന്റെ 51ാം ജന്മദിനമായ 2016 ഡിസംബര്‍ 27 ന് ഇവരുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണെന്നും മുംബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇപ്പോഴും ഇക്കാര്യത്തില്‍ താരമോ താതത്തിന്റെ കുടുംബമോ സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കിലും സല്‍മാനും ലൂലിയയും ഒന്നിച്ചുള്ള അനേകം ചിത്രങ്ങളാണ് വിവിധ വെബ്സൈറ്റുകളും പത്രങ്ങളും ദിനംപ്രതി പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ പ്രീതി സിന്റയുടെ റിസിപ്ഷന്‍ കഴിഞ്ഞ് ഇരുവരും പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ആറു വര്‍ഷത്തെ ബന്ധം ഇരുവരും പൊതുവേദിയില്‍ ശരിവെയ്ക്കും എന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങള്‍.

Top