ബീച്ചിലെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം; തടയാന്‍ ശ്രമിച്ച കുട്ടികളെ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു; പ്രതികള്‍ പിടിയില്‍; സംഭവം കോഴിക്കോട്

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ 16 കാരിയെ ലൈംഗികാതിക്രമം നടത്തുകയും എതിര്‍ത്ത മറ്റ് കുട്ടികളെ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ പിടിയില്‍. പന്നിയങ്കര സ്വദേശി നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ് അലി (35), സാജര്‍ (35), ജാസിം (35) എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.

ബുധനാഴ്ച രാവിലെ പാലക്കാട്ടുനിന്ന് സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് നൈനൂക്ക് ലൈംഗിക അതിക്രമം നടത്തിയത്. തടയാന്‍ ശ്രമിച്ച മറ്റുകുട്ടികളെ നൈനൂക്കും നിഷാദ് അലിയും കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പന്നിയങ്കരയിലെ വീട്ടില്‍ എത്തിയ പൊലീസിന് നേരെ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ സാഹസികമായിട്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതിനിടയിലുള്ള മല്‍പ്പിടിത്തത്തിനിടയില്‍ ഒരു പൊലീസുകാന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top