നൂറുവയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍

നൂറു വയസുകാരി വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. ബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍ സ്വദേശി അഭിജിത് ബിശ്വാസാണ്(21) പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗംഗാപ്രസാദുല്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന ഇവരുടെ മുറിയില്‍ അഭിജിത്ത് എത്തിയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

വൃദ്ധയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍ക്കാരും തൊട്ടടുത്ത് മുറിയിലുണ്ടായിരുന്നവരും ഓടിവന്നു. ഇവരാണ് അഭിജിത്തിനെ പൊലീസില്‍ ഏല്‍പിച്ചത്. എഴുപതും എണ്‍പതും വയസ്സ് പ്രായമുള്ളവര്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ നൂറ് വയസ്സുള്ള ഒരു വൃദ്ധയ്ക്ക് ഇത്തരം സംഭവങ്ങളില്‍ ഇരയാകേണ്ടി വന്നതില്‍ ഭയം തോന്നുന്നു. മനുഷ്യാവകാശ സംഘടനയുടെ വൈസ് പ്രസിഡന്റായ രഞ്ജിത് സര്‍ പറയുന്നു. വയോധികയുടെ മകന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അഭിജിത്തിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വയോധികയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top