കഫേയിലേക്ക് വിളിച്ചു വരുത്തി, അനുചിതമായി സ്പര്‍ശിച്ചു; പെണ്‍കുട്ടി ബഹളം വെച്ചു; അധ്യാപകനെ ജനക്കൂട്ടം നഗ്‌നനാക്കി മര്‍ദിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അധ്യാപകനെ ജനക്കൂട്ടം നഗ്നനാക്കി മര്‍ദിച്ചു. സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ തുക്കോഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നീറ്റിന് തയ്യാറെടുക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവേക് പെണ്‍കുട്ടിയെ ഒരു കഫേയിലേക്ക് വിളിച്ചു വരുത്തി, അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടി ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി. തുടര്‍ന്ന് അധ്യാപകനെ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

Top