പിണറായി വിജയന് ഉപദേശം നല്‍കാന്‍ ജോണ്‍ ബ്രിട്ടാസും; എംകെ ദാമോദരനും; ഉപദേഷ്ടാവായി നിയമിക്കാന്‍ തീരുമാനമായി

john-brittas-try-luck-movies

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷകനായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് എത്തുന്നു. ബ്രിട്ടാസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി നിയമിക്കാന്‍ തീരുമാനമായി. മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷാടാവാകും. മന്ത്രിസഭാ യോഗത്തിന്റെതായിരുന്നു തീരുമാനം.

സിയാല്‍ എംഡിയായിരുന്ന വിജെ കുര്യനെ ജലവിഭവ സെക്രട്ടറിയാക്കാനും ധാരണയായി. ടി ഭാസ്‌കരനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി ചുമതലപ്പെടുത്തി. അതേസമയം പൊലീസ് ഉദ്യോഗസ്ഥരുടെ കര്‍മ്മത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊലീസ് സംഘടനകളുടെ പ്രവര്‍ത്തനം കക്ഷികളുടെ താത്പര്യത്തിനനുസരിച്ച് അനുസരിച്ചാവരുത്. കേരളത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.

Top