തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികള്‍ക്കും അറിയാനായി, തിരിച്ചും തെറി വിളിക്കും: ടി.പി. സെൻകുമാർ

തൻ്റെ ഫേസ്ബുക്ക് പേജില്‍ തെറിയുമായി എത്തുന്നവരെ തിരിച്ച് തെറി വിളിക്കുമെന്ന് കേരളത്തിൻ്റെ  മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍ ഐപിഎസ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തെറി വിളിച്ച് പ്രതികരിക്കാതിരിക്കുന്നത് നമ്മളെ അടിമകളാക്കിയെന്നാണ് മറ്റൊരു പോസ്റ്റിൽ സെൻകുമാർ ഭാരത സംസ്ക്കാരം പിൻപറ്റുന്നവരെ ഉപദേശിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ:

എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികള്‍ക്കും അറിയാനായി.

നിന്റെയൊക്കെ തന്ത തള്ള മാര്‍ ജനിച്ചു പഠിച്ച സമയം മലയാളം മീഡിയം സ്‌കൂളിലും കേരളത്തിലെ കോളേജുകളിലും പഠിച്ച എനിക്ക്,നിന്റെയൊന്നും തെറിയും കമ്മിത്തരവും സുഡാപ്പിസവും പുത്തരിയല്ല.

നിന്റെ നിലയില്‍ താഴാനും അതേ നിലയില്‍ തിരിച്ചടിക്കാനും എനിക്കൊരു IPS ഉം തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു അന്തം കമ്മികളെ.!”

Top