Connect with us

Kerala

ഫെയ്‌സ്ബുക്ക് ലിങ്കുകള്‍ തുറക്കരുത്, തുറന്നാല്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന വ്യത്യസ്ത ലിങ്കുകള്‍ തുറക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും? ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? തുടങ്ങിയ പ്രവചനങ്ങളുമായി ലിങ്കുകള്‍ തുറക്കുന്നവര്‍ ശ്രദ്ധിക്കണം. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്.ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവര്‍ത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകള്‍ക്ക് ഒരു വ്യക്തിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും അതിലൂടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും സാധിക്കുമെന്ന് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുപോലുള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ഫേസ്ബുക്കിലെ പ്രവചനങ്ങളില്‍
പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക:
നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം…

‘അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും?
നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും?
ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? ‘
തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവര്‍ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവര്‍ത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാനും സാധ്യതയേറെയാണ്. ഈ ലിങ്ക് വഴി ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇന്‍സ്റ്റാള്‍ ആകുന്ന ആപ്പുകളിലൂടെ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുവാനുമുള്ള അവസരവുമാണ് തട്ടിപ്പുകാര്‍ക്ക് നല്‍കുന്നതെന്നോര്‍ക്കുക.

ഫേസ്ബുക്കില്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതുപോലുള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം. അവര്‍ തരുന്ന ലിങ്കുകള്‍ തുറക്കരുത്. മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അധികം ആളുകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനോടകം Isaac_odenttem എന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ പ്രൈവസി സെറ്റിങ്‌സിലും, സെക്യൂരിറ്റി സെറ്റിങ്‌സിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. നിങ്ങളുടെ അക്കൗണ്ടില്‍ സെക്യൂരിറ്റി സെറ്റിങ്‌സില്‍ Apps and Websites എന്ന മെനുവിലൂടെ നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ കാണുവാന്‍ സാധിക്കും. അതിലുള്ള ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുക. വ്യാജആപ്പുകള്‍ വഴി Data Sharing ഓപ്ഷനിലൂടെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍  Apps, websites and games മെനുവില്‍ സെറ്റിംഗ്‌സ് Turn Off ചെയ്യുക. കൂടാതെ ഫെയ്‌സ്ബുക്കിന്റെ സെറ്റിങ്‌സില്‍ Security and login തിരഞ്ഞെടുത്താല്‍ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ് ചെയ്തും സുരക്ഷ ഉറപ്പാക്കാം.

Column1 hour ago

ആണും പെണ്ണും കൂടിയാല്‍ ലൈംഗീകതക്കും പ്രണയത്തിനും മാത്രം സാധ്യത?വീടുവിട്ട് ഇറങ്ങേണ്ടിവരുന്ന പെണ്‍കുട്ടികള്‍..

uncategorized7 hours ago

പരമാധികാരം അമേരിക്കയ്!ക്ക് അടിയറവ് വെയ്ക്കുന്നു?കശ്മീര്‍ വിഷയത്തിന്റെ മധ്യസ്ഥതയ്ക്ക് മോദി സമീപിച്ചെന്ന് ട്രംപ്

fb post8 hours ago

A വെറുമൊരു ഇനീഷ്യലല്ല, അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്, എ.വിജയരാഘവനെതിരെ ജയശങ്കര്‍

Kerala17 hours ago

5.25 കോടി രൂപ മുടക്കി ആശുപത്രിവാങ്ങിയ എം.എൽ.എയ്ക്കെതിരെ സിപിഐ നടപടി

Crime1 day ago

രണ്ടാനച്ഛന്റെ പീഡനം: കുട്ടിയുടെ മൊഴികേട്ട് പോലീസ് ഓഫീസര്‍ ബോധം കെട്ടു; നാല് വര്‍ഷമായി തുടരുന്ന പീഡനം

Entertainment1 day ago

കണ്ണാടിയാല്‍ നഗ്നത മറച്ച് അമല പോള്‍; ഞെട്ടിക്കുന്ന അഭിനയമെന്ന് ആരാധകര്‍

Offbeat1 day ago

സ്വച്ഛ് ഭാരതിനെതിരെ പ്രജ്ഞാ സിങ് താക്കൂര്‍..!! കക്കൂസുകള്‍ വൃത്തിയാക്കുന്നതിനല്ല തന്നെ തെരഞ്ഞെടുത്തതെന്ന് എംപി

Kerala1 day ago

‘എല്ലാറ്റിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകും’: വൈദികരുടെ സമരത്തിനെതിരെ കര്‍ദിനാള്‍ ആലഞ്ചേരി

National1 day ago

നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്

Kerala1 day ago

രമ്യ ഹരിദാസിനെതിരെ വിമര്‍ശനുമായി ദീപ നിശാന്ത്..ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി.

Offbeat3 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala4 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Kerala3 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

National1 week ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍1 week ago

സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

Offbeat2 weeks ago

പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

National2 weeks ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍

Crime4 weeks ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Trending

Copyright © 2019 Dailyindianherald