ശിരോവസ്ത്രം കൊണ്ട് തല മറച്ചില്ല;4 വയസുകാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ബറൈലി:നാലുവയസുള്ള പിന്ചുകുഞ്ഞിനോട് പിതാവിന്റെ ക്രൂരത.ഉത്തര്‍പ്രദേശിലെ ബറൈലിയില്‍ നാല് വയസുള്ള പെണ്‍കുട്ടിയെ ശിരോവസ്ത്രം കൊണ്ട് തല മറയ്ക്കാത്തതിന്റെ പേരില്‍ പിതാവ് കൊലപ്പെടുത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തലമറച്ചില്ലെന്ന പേരില്‍ നാല് വയസുകാരിയായ ഫറീനെ പിതാവ് ജാഫര്‍ ഹുസൈന്‍ ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നു.കുട്ടിയെ പല തവണ എടുത്ത് എറിയുകയും നിലത്തടിയ്ക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മ നയീമാണ് പൊലീസില്‍ പരാതി നല്‍കിയത്. മുഴുവന്‍ കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ചാണ് ജാഫര്‍ ഹുസൈന്‍ മകളെ ആക്രമിച്ചതെന്നും എന്നാല്‍ തടയാന്‍ ശ്രമിച്ച തങ്ങള്‍ക്ക് കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കാനായില്ലെന്നും നയീം പറയുന്നു. ജാഫര്‍ ഹുസൈനെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

Top