പച്ചക്കറി നടാന്‍ കുഴിയെടുത്ത ഭര്‍ത്താവിന് ലഭിച്ചത് 20 വര്‍ഷം മുന്‍പ് ഭാര്യ കൊലപ്പെടുത്തിയ കാമുകന്റെ അസ്ഥികൂടം

മോസ്‌കോ: പച്ചക്കറി നടാന്‍ കുഴിയെടുത്ത ഭര്‍ത്താവിനു ലഭിച്ചതു ഭാര്യയുടെ മുന്‍ കാമുകന്റെ അസ്ഥികൂടം. മോസ്‌കോയില്‍ നിന്നു 2200 കിലോമീറ്റര്‍ അകലെ ലുസിനോയിലാണു സംഭവം. 60 കാരനായ ഭര്‍ത്താവു പച്ചക്കറി നടനായി കുഴി എടുത്തപ്പോഴാണ് തോട്ടത്തില്‍ നിന്ന് ഒരു അസ്ഥികൂടം ലഭിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അസ്ഥികൂടം ഭാര്യയുടെ മുന്‍ കാമുകന്റെതാണ് എന്നു കണ്ടെത്തി.

1997 ല്‍ ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തില്‍ ഭാര്യ മുന്‍കാമുകനെ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരഭാഗം വെട്ടിനുറുക്കി. ജഡം തൊട്ടത്തില്‍ കുഴിച്ചിട്ടു. കാമുകന്‍ ദൂരെ ദേശത്തു ജോലിക്കു പോയി എന്നു മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

കുഴിച്ചിട്ട അസ്ഥികൂടം ഭര്‍ത്താവ് കണ്ടെത്തിയതിനെ തുടര്‍ന്നു ഭാര്യ വിവരങ്ങളെല്ലാം ഭര്‍ത്താവിനോടു തുറന്നു പറഞ്ഞു. വിവരം പോലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു. എന്നാല്‍ ഈ വിവരങ്ങള്‍ ഭര്‍ത്താവ് അപ്പോള്‍ തന്നെ പോലീസില്‍ അറിയിച്ചു കഴിഞ്ഞിരുന്നു.

Top