ഉഗ്രസ്‌ഫോടനങ്ങള്‍ക്കും ഉയരുന്ന അഗ്നിക്കും ഇടയിലൂടെ വന്നിട്ടും ഒന്നും സംഭവിച്ചില്ല; ഈ പെണ്‍കുട്ടി അമാനുഷികയോ!

Untitled

സിനിമയിലൊക്കെ നമ്മള്‍ കാണാറുണ്ട്, സൂപ്പര്‍സ്റ്റാറുകള്‍ കത്തിജ്വലിക്കുന്ന അഗ്നിക്കിടയിലൂടെ വാഹനം ഓടിച്ച് ഒന്നും സംഭവിക്കാതെ സ്‌റ്റൈലായി നടന്നു വരുന്നത്. ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്ന കാര്യമാണോ? എന്നാല്‍, ഇതും സാധിക്കുമെന്ന് റഷ്യന്‍ സൈന്യം തെളിയിച്ചിരിക്കുകയാണ്. ഉഗ്രസ്‌ഫോടനങ്ങള്‍ക്കും അഗ്നിക്കും ഇടയിലൂടെ ഒരു പെണ്‍കുട്ടി സ്റ്റൈലായി നടന്നുവരുന്ന കാഴ്ചയാണ് കണ്ടത്.

അത് റഷ്യന്‍ സൈന്യത്തിന്റെ ഒരു പരീക്ഷണമായിരുന്നു. യാതൊരു പരിക്കുകളും ഇല്ലാതെ ആ പെണ്‍കുട്ടി നടന്നുവന്നു. റഷ്യന്‍ സൈന്യം നിര്‍മ്മിച്ച പുതിയ സുരക്ഷാ വസ്ത്രത്തിന്റെ അഥവാ പ്രൊട്ടക്ടീവ് സ്യൂട്ടിന്റെ പരീക്ഷണമാണ് ഇത്തരത്തില്‍ വിജയകരമായി അരങ്ങേറിയിരിക്കുന്നത്. മൈനുകള്‍ പൊട്ടിത്തെറിക്കുന്ന അപകടകരമായ ഇടത്തിലൂടെ കുറേ നേരം നടന്ന് വന്നിട്ടും പരീക്ഷണത്തിനിരയായ പെണ്‍കുട്ടിക്ക് പരിക്കൊന്നും പറ്റാത്തതിനാല്‍ ഈ വസ്ത്രം ധരിച്ചാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പൂര്‍ണ സുരക്ഷ ലഭിക്കുമെന്നും തെളിഞ്ഞിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് സംബന്ധിച്ച സംഭ്രമജനകമായ ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. റഷ്യയുടെ ഉപപ്രധാനമന്ത്രിയും ഡിഫെന്‍സ് ഇന്റസ്ട്രിയുടെ തലവനുമായ ഡിമിത്രി റോഗോസിനാണ് ഈ വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘ ദി ടെര്‍മിനേറ്റര്‍ എ പുവര്‍ എക്സ്‌ക്യൂസ്’ എന്നാണിതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബില്‍ഡിംഗില്‍ വച്ചാണിത് പകര്‍ത്തിയിരിക്കുന്നത്. ഒരു വെള്ള ബോയിലര്‍ സ്യൂട്ടും കറുത്ത ബാലക്ലാവ സെറ്റ്സുമാണ് ഈ പെണ്‍കുട്ടി പരീക്ഷണത്തിനായി ധരിച്ചിരിക്കുന്നത്.

യാതൊരു പരിഭ്രമവുമില്ലാതെയുമായിരുന്നു അവളുടെ ഈ നടത്തം. ഇതിനിടെ നിരവധി സ്ഫോടനങ്ങളും കട്ടി കൂടിയ പുകപടലവും അഗ്നിയും അവളെ വലയം ചെയ്തിരുന്നുവെങ്കിലും അവയെയെല്ലാം പെണ്‍കുട്ടി നാടകീയമായി കൈകാര്യം ചെയ്ത് അതിജീവിക്കുന്നതായി കാണാം.യാതൊരു വിധ ആയാസവുമില്ലാതെ തന്റെ ലക്ഷ്യത്തില്‍ നടന്നെത്തുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്.തന്റെ കൈവീശി പ്രൗഢിയോടെ നടന്നു വരുന്ന പെണ്‍കുട്ടിക്ക് യാതൊരു വിധത്തിലുമുള്ള പരുക്കുമേറ്റിട്ടുമില്ല. തുടര്‍ന്ന് ഈ വസ്ത്രം അവള്‍ ഊരിമാറ്റുന്നതും കാണാം

ലക്ഷ്യത്തിലെത്തിയ ശേഷം തന്റെ മൂന്ന് മാസ്‌കുകളും ഊരിമാറ്റി ഗ്ലാമറില്‍ ചിരിക്കുന്ന പെണ്‍കുട്ടി തന്റെ മുടി അഭിമാനത്തോടെ വകഞ്ഞ് മാറ്റുന്നുമുണ്ട്.തുടര്‍ന്ന് അവിടെയെത്തുന്ന ഒരാള്‍ ചുവപ്പ് പുഷ്പങ്ങള്‍ നല്‍കി അവളെ അഭിനന്ദിക്കുന്നുമുണ്ട്. തുടര്‍ന്ന് അവര്‍ ചിരിക്കുകയും ഒരുമിച്ച് സല്യൂട്ട് ചെയ്യുകയും നടന്ന് നീങ്ങുകയുമാണ് ചെയ്യുന്നത്.

Top