ഞാറ്റുവേലക്കാരും ഹനുമാന്‍സേനക്കാരും ഏറ്റുമുട്ടി : ‘ചുംബനത്തെരുവ്‌ ‘യുദ്ധക്കളമായി.32 പേര്‍ അറസ്റ്റില്‍

കോഴിക്കോട്‌ : ഫാസിസത്തിനും അസഹിഷ്‌ണുതയ്‌ക്കുമെതിരേ ഞാറ്റുവേല സാംസ്‌കാരികസംഘടന കോഴിക്കോട്‌ നടത്തിയ ചുംബനത്തെരുവ്‌ സമരക്കാരും തടയാനെത്തിയ ഹനുമാന്‍സേനക്കാരും തമ്മില്‍ കൈയാങ്കളി. സംഘര്‍ഷത്തേത്തുടര്‍ന്നു പോലീസ്‌ ലാത്തി പ്രയോഗിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 32 പേരെ അറസ്റ്റ് ചെയ്തു. ഹനുമാന്‍സേനയില്‍പ്പെട്ട 16 പേരെയും സമരാനുകൂലികളായ 16 പേരെയുമാണ് അറസ്റ്റ് ചെയ്തത്. സമരത്തിനിടെ പൊലീസിനെ ആക്രമിച്ചതിനു തേജസ് ദിനപത്രത്തിന്റെ ലേഖകന്‍ ഹനീബും അറസ്റ്റിലായി.മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്കു സമീപമായിരുന്നു സംഭവം. ഇതേസമയം, സംഘര്‍ഷത്തെത്തുടര്‍ന്ന് ചുംബനത്തെരുവ് പരിപാടി പൂര്‍ത്തിയാക്കാന്‍ സമരക്കാര്‍ക്കു കഴിഞ്ഞില്ല.kiss njattuvela

പുതുവര്‍ഷദിനത്തില്‍ രാവിലെ ഒമ്പതിനു കോഴിക്കോട്‌ മാനാഞ്ചിറ പബ്ലിക്‌ ലൈബ്രറിക്കു സമീപം ചുംബനത്തെരുവ്‌ സമരം പ്രഖ്യാപിച്ചപ്പോള്‍തന്നെ അടിച്ചോടിക്കുമെന്നു ഹനുമാന്‍സേനയും വ്യക്‌തമാക്കിയിരുന്നു. സമരക്കാരെ നേരിടാന്‍ ഹനുമാന്‍സേന നിയമോപദേശകന്‍ അഡ്വ. പി.ടി. അശോകന്‍, സംസ്‌ഥാന പ്രസിഡന്റ്‌ ഭക്‌തവത്സലന്‍, ഹനുമാന്‍സേവ പ്രസിഡന്റ്‌ ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനാറോളം പ്രവര്‍ത്തകര്‍ മാനാഞ്ചിറയ്‌ക്കു സമീപം രാവിലെതന്നെ മുദ്രാവാക്യം വിളിച്ച്‌ നിലയുറപ്പിച്ചു.
രാവിലെ ഒമ്പതരയോടെ കോട്ടയത്തുനിന്നുള്ള ഞാറ്റുവേല പ്രവര്‍ത്തകരായ അജിത്ത്‌ പച്ചനാടന്‍, ഷിജി, പ്രിയ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം സമരത്തിനെത്തി. സമരക്കാരാണെന്നു തിരിച്ചറിഞ്ഞതോടെ ഹനുമാന്‍സേനക്കാര്‍ ഇവരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. അംഗപരിമിതന്‍കൂടിയായ അജിത്തിനെ ഹനുമാന്‍സേനക്കാര്‍ നിലത്തിട്ടു ചവിട്ടി. പോലീസ്‌ അജിത്തിനെ അറസ്‌റ്റ്‌ ചെയ്‌തുനീക്കിയാണു രക്ഷപ്പെടുത്തിയത്‌. ഇതിനിടെ തേജസ്‌ പത്രത്തിന്റെ കോഴിക്കോട്‌ റിപ്പോര്‍ട്ടര്‍ അനീബ്‌ വടി പിടിച്ചെടുത്തു ഹനുമാന്‍സേനക്കാരെയും പോലീസിനെയും ആക്രമിച്ചു. ഇയാളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പോലീസിനെ ആക്രമിച്ചതിനാണ്‌ അനീബിനെതിരേ കേസെടുത്തത്‌.
തുടര്‍ന്ന്‌ ഒമ്പതേമുക്കാലോടെ വടികളും മറ്റുമായി പബ്ലിക്‌ ലൈബ്രറിക്കു പിന്നില്‍നിന്നെത്തിയ സ്‌ത്രീകളടക്കമുള്ള പത്തിലേറെപ്പേര്‍ ഹനുമാന്‍സേനക്കാരെ വെല്ലുവിളിച്ച്‌ അക്രമം അഴിച്ചുവിട്ടു. ഇതോടെ ലൈബ്രറി പരിസരം യുദ്ധക്കളമായി. ആണിയടിച്ച ചൂരലുകള്‍ ഉപയോഗിച്ചാണു സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ മറുപക്ഷത്തെ നേരിട്ടത്‌. സമരക്കാരെ പോലീസ്‌ ഉടന്‍ കീഴ്‌പ്പെടുത്തിയതിനാല്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിച്ചില്ല. 15 സമരക്കാരെയും 16 പ്രതിഷേധക്കാരെയുമാണ്‌ അറസ്‌റ്റ്‌ ചെയ്‌തുനീക്കിയത്‌. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ വന്‍ പോലീസ്‌ സന്നാഹം രാവിലെ മുതല്‍ മാനാഞ്ചിറയ്‌ക്കു സമീപം നിലയുറപ്പിച്ചിരുന്നു.സമരക്കാരെന്ന സംശയത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടെലിഗ്രാം ഓണ്‍ലൈന്‍ ലേഖകരെയും അറസ്‌റ്റ്‌ ചെയ്‌തെങ്കിലും ചോദ്യംചെയ്‌തശേഷം വിട്ടയച്ചു. അറസ്‌റ്റിലായ ഞാറ്റുവേല പ്രവര്‍ത്തകരിലൊരാളുടെ ബാഗില്‍നിന്നു നഞ്ചക്ക്‌ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായി പോലീസ്‌ പറഞ്ഞു. നാടകപ്രവര്‍ത്തകനും സമരസംഘാടകനുമായ ഹാറൂണ്‍ കാവന്നൂരിന്റെ ബാഗില്‍നിന്നാണ്‌ നഞ്ചക്ക്‌ പിടിച്ചെടുത്തത്‌.
സമരാഹ്വാനം നടത്തിയ ഞാറ്റുവേല പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടാന്‍ പൂര്‍ണസജ്‌ജരായാണ്‌ എത്തിയതെന്നു പോലീസ്‌ പറഞ്ഞു. സംഘടനയില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യമുള്ളതായും പോലീസ്‌ സംശയിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. സൗത്ത്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ എ.ജെ. ബാബു, ടൗണ്‍ സി.ഐ: ടി.കെ. അഷ്‌റഫ്‌, കസബ സി.ഐ: ഇ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ്‌ വിന്യാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ ഒന്‍പതരയോടെയാണ് കോട്ടയത്തു നിന്നുള്ള ഞാറ്റുവേല പ്രവര്‍ത്തകരായ അജിത്ത് പച്ചനാടന്‍, ഷിജി, പ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള ആദ്യ അഞ്ചംഗസംഘം സമരത്തിനെത്തിയത്. കാലിനു സ്വാധീനശേഷി കുറഞ്ഞ അജിത്തിനെ ഹനുമാന്‍സേനക്കാര്‍ നിലത്തിട്ട് ചവിട്ടിയതോടെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെയാണ് തേജസ് പത്രത്തിന്റെ കോഴിക്കോട് ലേഖകന്‍ കൂടിയായ ഹനീബ് വടി പിടിച്ചെടുത്ത് ഹനുമാന്‍ സേനക്കാരെയും പൊലീസിനെയും ആക്രമിച്ചത്. പിന്നീട് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.സംഘര്‍ഷം നടക്കുന്നതിനിടെ വടികളും മറ്റുമായി ലൈബ്രറിയുടെ പിന്നില്‍ നിന്നുമെത്തിയ സ്ത്രീകളടക്കമുള്ള പത്തിലേറെ പേര്‍ ഹനുമാന്‍ സേനക്കാരെ പരസ്യമായി വെല്ലുവിളിച്ച് അക്രമം അഴിച്ച് വിട്ടതോടെ ലൈബ്രറി പരിസരം യുദ്ധക്കളമായി. ആണിയടിച്ച ചൂരലുകള്‍ ഉപയോഗിച്ചാണ് സമരക്കാര്‍ ഹനുമാന്‍‍ സേനക്കാരെ നേരിട്ടത്. എന്നാല്‍ പൊലീസെത്തി സമരക്കാരെ കീഴ്പ്പെടുത്തുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം തന്നെ രാവിലെ മുതല്‍ മാനാഞ്ചിറയ്ക്ക് സമീപം സംഘടിച്ചിരുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ ലേഖകരെ സമരക്കാരെന്ന സംശയത്തില്‍ പിടികൂടിയെങ്കിലും ചോദ്യം ചെയ്യലിനു ശേഷം ഇവരെ വിട്ടയച്ചു

Top