സീറോ മലബാർ സഭ സിനഡ് നിലപാടുകളെ തള്ളിക്കളഞ്ഞ് സത്യദീപം..!! ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി, വിഷയങ്ങളിൽ എടുത്ത നിലപാടിനെ എതിർക്കുന്നു

കേരളത്തിലെ സീറോ മലബാർ സഭയുടെ സിനഡ് നിലപാടുകളെ തള്ളിക്കളഞ്ഞ് എറണാകുളം അതിരൂപത മുഖപത്രമായ സത്യദീപം. ലൗ  ജിഹാദുണ്ടെന്ന സിനഡ് നിലപാടിനെയും പൗരത്വ ഭേദഗതി നിയമത്തിൽ സഭ കൈക്കൊണ്ട നിലപാടിനെയുമാണ് മുഖപത്രം വിമർശിച്ചിരിക്കുന്നത്. ഹൈക്കോടതി അടക്കം തള്ളിക്കളഞ്ഞ ലൗ ജിഹാദ് ഇല്ലായെന്ന് തെളിഞ്ഞതാണ്. ഈ വിഷയത്തിൽ സഭയുടെ ഇപ്പോഴത്തെ നിലപാടിൽ വിശ്വാസികൾക്ക് ആശങ്കയുണ്ടെന്നും സത്യദീപം പറയുന്നു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാമർശം മത സൗഹാർദ്ദം തകർക്കുമെന്നും സത്യദീപം കുറ്റപ്പെടുത്തുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ സഭയുടെ നിലപാട് വ്യക്തമാക്കണമെന്നും നിയമഭേദഗതിയെ അനുകൂലിച്ച് പി.ഒ.സി ഡയറക്ടർ ജന്മഭൂമിയിൽ ലേഖനമെഴുതിയത് ഗൗരവതരമാണെന്നും സത്യദീപം വിമര്‍ശിക്കുന്നു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കെ.സി.ബി.സി പ്രസിഡന്റും സിറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നിലപാട് ആശങ്കപ്പെടുത്തുന്നുവെന്നും സത്യദീപം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണകുളം-അങ്കമാലി അതിരൂപതയുടെ വൈദിക സമിതി മുൻ സെക്രട്ടറിയായിരുന്ന ഫാദർ കുര്യാക്കോട് മുണ്ടാടനാണ് ലേഖനം എഴുതിയിരിക്കുന്നത്. ‘പൗരത്വ നിയമ ഭേദഗതിയും ലൗജിഹാദും കൂട്ടിച്ചേർക്കാമോ’ എന്ന തലക്കെട്ടോടെയാണ് ലേഖനം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള കത്തോലിക്കാ സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായോ നിലപാടോ ഇല്ലെന്ന് ലേഖനത്തിൽ പറയുന്നു.

മതേതരത്വ മൂല്യങ്ങൾക്ക് വേണ്ടി ശക്തമായ നിലപാടെടുക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പ നയിക്കുന്ന കത്തോലിക്കാ സഭയ്ക്ക് കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്നാണ് വിശ്വാസികൾ ചോദിക്കുന്നത്. മത രാഷ്ട്രത്തിന്റെ പേരിൽ രാജ്യം നിന്ന് കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കാനുള്ള കാര്യങ്ങൾ പറഞ്ഞ് എരിതീയിൽ എണ്ണയൊഴിക്കുക എന്നത് സാമാന്യ ബുദ്ധിയാണെന്ന് ലേഖനത്തിൽ പറയുന്നു.

Top