മെത്രാനും വൈദീകനും ചേർന്ന് എന്റെ ഭാര്യയെ പീഢിപ്പിക്കുന്നു !ഭാര്യ 4വർഷമായി മെത്രാന്റെ കൈവശത്തിലാണ്‌.

കൊച്ചി: മെത്രാനും വൈദീകനും ചേർന്ന് എന്റെ ഭാര്യയെ പീഢിപ്പിക്കുന്നു ! ഭാര്യയെ പീഡിപ്പിച്ച് കുടുംബം തകർത്ത മെത്രാനും വൈദികനും ഇപ്പോഴും കത്തോലിക്ക സഭയിൽ കുർബാന ചൊല്ലുന്നു എന്ന് പരാതിയുമായി പൊതുസമൂഹത്തിനു മുന്നിൽ വിലപിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലാവുന്നു .എന്റെ ഭാര്യ 4വർഷമായി മെത്രാന്റെ കൈവശത്തിലാണ്‌. മെത്രാനും വൈദീകനും ചേർന്ന് എന്റെ ഭാര്യയെ പീഢിപ്പിച്ച്കൊണ്ടിരിക്കുന്നു. ആരോപണം ഉന്നയിച്ച് യുവതിയുടെ ഭർത്താവ്‌ രംഗത്ത് വന്നിരിക്കുന്ന വീഡിയോ ആണ് വൈറൽ ആയൊരിക്കുന്നത് ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെയും മഞ്ഞപ്ര മേരിഗിരി പള്ളി മുൻ വികാരി ഫാ സെബാസ്റ്റ്യൻ നെല്ലിശേരിയുടെയും ചിത്രങ്ങൾ അടങ്ങിയ പോസ്റ്റർ പിടിച്ച് പരാതിക്കാരിയുടെ ഭർത്താവാണ്‌ നീതി ലഭിക്കാൻ സമരത്തിനിറങ്ങിയിരിക്കുന്നത്.

വൈദീകനും മെത്രാനും കമ്മിറ്റിക്കാരനും കൂടി എന്റെ കുടുംബം തകർത്തു. എന്റെ മക്കളേ വരെ മെത്രാന്റെ അധീനതയിലുള്ള അഗതി മന്ദിരങ്ങളിൽ കൊണ്ടുപോയി പീഢിപ്പിച്ചു എന്നും യുവാവ്‌ പറയുന്നു. സഭയിൽ ഒരുപാട് പരാതി നല്കിയിട്ടും നടപടി എടുത്തിട്ടില്ല. എനിക്ക് നീതി കിട്ടണം. എന്റെ കുട്ടികളേ നിരന്തിരം വേട്ടയാടുന്നു.ഇവർ ഇപ്പോഴും കുർബാന ചെല്ലുകയും കൊടുക്കുകയും ചെയ്യുന്നു. എന്റെ ഭാര്യ ഇപ്പോൾ എന്നോടൊപ്പം ഇല്ല. ഇവരുടെ അധീനതയിലാണ്‌.

പീഢന പരാതി ഒഴിവാക്കുവാനായി യുവതിയേയും കുട്ടികളേയും സഭയുടെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും സംശയിക്കുന്നു. ഭർത്താവിനു ഭാര്യയേ വിട്ടുകൊടുക്കാത്ത..മക്കളേ പിതാവിൽ നിന്നും വേർപെടുത്ത് മാറ്റി നിർത്തുന്ന സഭയുടെ മേലധികാരികൾ എന്ത് സുവിശേഷമാണ്‌ പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും. എന്തായാലും ഈ പിതാവിന്റെ….ഭർത്താവിന്റെ ദുഖം സീറോ മലബാർ സഭാ അധികാരികൾ ഇടപെട്ട് പരിഹരിക്കണം.

വേദ പാഠ ടീച്ചറായ 2 മക്കൾ ഉള്ള വീട്ടമ്മയേ പലതവണ പീഢിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി വന്നത് മഞ്ഞപ്ര മേരിഗിരി പള്ളി മുൻ വികാരി ഫാ സെബാസ്റ്റ്യൻ നെല്ലിശേരിക്കെതിരേയാണ്‌. വികാരിക്കെതിരേ പരാതിയുമായി വന്നിരിക്കുന്നത് പീഢിപ്പിച്ച യുവതിയുടെ ഭർത്താവാണ്‌. ഏറ്റവും ക്രൂരമായ സംഭവം വികാരി അച്ചന്റെ പീഢനം കണ്ടു പിടിച്ച പള്ളിയിലേ കമ്മിറ്റിക്കാരനും യുവതിയെ ഭീഷണിപ്പെടുത്തി പീഢിപ്പിച്ചു. തുടർന്ന് വികാരി അച്ചനും പള്ളി കമിറ്റിക്കാരൻ ബെന്നി എന്നയാളും ചേർന്ന് കൂട്ടായി യുവതിയേ പള്ളി മുറിയിൽ വരുത്തി പല തവണ ചൂഷണം ചെയ്തു.

കുടുംബ രജിസ്റ്റർ ശരിയാക്കാം എന്നു പറഞ്ഞാണ്‌ ആദ്യം യുവതിയേ പള്ളി മുറിയിൽ വിളിച്ചത്.തുടർന്ന് വികാരി പീഢിപ്പിച്ചു. വികാരിയുടെ ശല്യം സഹിക്കാതെ വന്നപ്പോൾ യുവതി വേദപാഠ അദ്ധ്യാപനം ഉപേക്ഷിച്ചു. തുടർന്ന് മറ്റ് കാരണം പറഞ്ഞ് യുവതിയേ വീണ്ടും പള്ളി മൂറിയിൽ എത്തിച്ച് പീഢിപ്പിക്കൽ തുടർന്നതായി ഭർത്താവ്‌ വെളിപ്പെടുത്തുന്നു.ഇതുമായി ബന്ധപ്പെട്ട് കേസ് ഒത്ത് തീർക്കാൻ എറണാകുളം സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് നേരിട്ട് ഇടപെട്ടു. എന്നിട്ടും പരിഹാരം ഉണ്ടായിരുന്നില്ല എന്ന്

Top