വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടിയ്ക്ക് സിറോ മലബാര്‍ സഭ; സൈബര്‍ സെല്ലിനെ സമീപിക്കാന്‍ സഭാ സിനഡ്

കൊച്ചി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സീറോ മലബാര്‍ സഭ. അപമാനകരമായ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സഭാവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ നിയമനടപടിക്കായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ സഭാ സിനഡ് തീരുമാനിച്ചതായി സീറോ മലബാര്‍ സഭ വാര്‍ത്താകുറിപ്പ്.

സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന സഭാ സിനഡിനെ കുറിച്ച് അനുദിനമെന്നോണം വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അത്തരം പ്രസ്ഥാനങ്ങള്‍ക്കും എതിരേ സൈബര്‍സെല്ലിനെ സമീപിക്കാനാണ് സിനഡിന്റെ തീരുമാനം. സഭയുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതും സഭയിലെ മെത്രാന്മാരെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതുമായ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയാണെന്നും ഇതിന് സിനഡിലെ ചര്‍ച്ചകളുമായി ഒരു ബന്ധവുമില്ലെന്നും സിനഡ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെത്രാന്മാരുടെ സ്ഥലം മാറ്റത്തെക്കുറിച്ച് സിനഡില്‍ ചിന്തിച്ചിട്ടില്ല എന്നിരിക്കെ മൂന്ന് മെത്രാന്മാരെ ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയതായി വന്ന വാര്‍ത്ത വ്യാജമാണെന്നും പറഞ്ഞു. സഭയെ അപമാനിക്കുന്നതിനായി വ്യാജ വാര്‍ത്ത ചമയ്ക്കപ്പെടുകയാണെന്നതിന് തെളിവ് കിട്ടിയെന്നും ഇതേ തുടര്‍ന്ന് കര്‍ശനമായ നിയമനടപടി വ്യാജവാര്‍ത്തകള്‍ക്ക് എതിരേ എടുക്കാനാണ് തീരുമാനം. സഭാവിരുദ്ധ വാര്‍ത്തകള്‍ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധരും തീവ്രവാദികളും നക്സ്ലൈറ്റുകളുമാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Top