ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ മാര്‍പ്പാപ്പ ശ്രദ്ധാലു, വിധിയ്ക്കായി കാത്തിരിക്കുന്നെന്ന് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്

റോം: കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിന് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലും കേസിലെ പുരോഗതിയിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്. ബിഷപ്പുമാരുടെ സിനഡ് യോഗത്തില്‍ പങ്കെടുക്കാനായി ബോംബെ ആര്‍ച്ച് ബിഷപ്പ് ആയ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് നിലവില്‍ റോമിലാണുള്ളത്.

മാര്‍പ്പാപ്പ കേസിന്റെ വിധിയ്ക്കായി കാത്തിരിക്കുകയാണ്. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ട് ഞങ്ങള്‍ക്ക്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സത്യം പുറത്തുവരുമെന്നും എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും വിശ്വസിക്കുന്നതായും കത്തോലിക് ബിഷപ്പ്‌സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. ഈ ദുഖ സന്ധിയില്‍ കേസില്‍ ഉള്‍പ്പെട്ടവരോടൊപ്പമാണ് ഞങ്ങളുടെ മനസെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.ഇക്കഴിഞ്ഞ അഞ്ചിനാണ് കര്‍ദ്ദിനാളിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോമില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡില്‍ കര്‍ദ്ദിനാളിനൊപ്പം ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമ്മീസ് ബാവ എന്നിവരും പങ്കെടുക്കുന്നുണ്ട്.

Top