ആലഞ്ചേരിയും രണ്ടു വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടം.മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി കുംഭകോണം കെട്ടടങ്ങുന്നില്ല .കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം നടന്നു . ആലഞ്ചേരിയും രണ്ടു വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടംവൈദികരുടെയും വിശ്വാസികളുടെയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണംചെയ്തത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ.ALANCHERI--NOTICE1

ആലഞ്ചേരിയും രണ്ടു വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടം. മാര്‍ വര്‍ക്കി വിതയത്തില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. ആ തീരുമാനം വകവെയ്ക്കാതെയാണ് ആലഞ്ചേരി പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ലഘുലേഖയില്‍ വിമര്‍ശിക്കുന്നു.ALANCHERY-NOTICE-2

അതേസമയം ഏതാനും നാളുകള്‍ക്കുള്ളില്‍ ഭൂമിയിടപാട് സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു .താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച അദ്ദേഹം വിശ്വാസികളുടെ പ്രാര്‍ത്ഥന ആവശ്യപ്പെടുകയും ചെയ്തു.

Top