അപവാദപ്രചാരണം:പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരേ നിയമനടപടിക്കൊരുങ്ങി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്ന പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചീഫ് സെക്രട്ടറി ജിജി തോംസണെ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. പൗരന്‍ എന്ന നിലയില്‍ തനിക്കും നീതി ലഭിക്കണമെന്ന് കുമ്മനം പറഞ്ഞു.ക്ഷേത്രപരിസരത്ത് അന്യമതസ്ഥര്‍ കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്‍ നടത്തിയ അഭിപ്രായ പ്രകടനം ഇരുവരും രാഷ്ട്രീയലാക്കോടെ വളച്ചൊടിക്കുകയായിരുന്നു. കുമ്മനത്തിനെതിരെ ഇതര മതസ്ഥരില്‍ വിദ്വേഷം ജനിപ്പിക്കുന്നതിനുള്ള മാര്‍ഗമായിട്ടാണ് ഇരുവരും പ്രസ്താവനയെ വിനിയോഗിച്ചത്.

പരാമര്‍ശം നടത്തിയിട്ടില്ലെന്ന് താന്‍ ആവര്‍ത്തിച്ചിട്ടും ഇരുവരും അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ സന്തോഷമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അദ്ദേഹം അങ്ങനെ പറഞ്ഞാല്‍ പോരെന്നും താന്‍ എന്താണ് പറഞ്ഞതെന്ന് പരിശോധിക്കാനുളള മാര്‍ഗം മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് ഉപയോഗിക്കാമല്ലോയെന്ന് സത്യം അദ്ദേഹം മനസിലാക്കണമായിരുന്നുവെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ഒരു പൗരനാണ് തനിക്ക് ഉള്‍പ്പെടെ നീതി തരേണ്ട പദവിയിലാണ് ഉമ്മന്‍ചാണ്ടി ഇരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. പ്രസ്താവന താന്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും അങ്ങനെ പറഞ്ഞെന്നാണ് പലയിടത്തും ഇരുവരും പ്രചരിപ്പിക്കുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നിയമനടപടിയിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്ര പരിസരങ്ങളില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ കച്ചവടം ചെയ്യാന്‍ പാടുള്ളൂവെന്ന് താന്‍ പറഞ്ഞതായ വാര്‍ത്ത കുമ്മനം രാജശേഖരന്‍ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയെ കൂട്ടുപിടിച്ചാണ് പിണറായിയും സിപിഎം നേതാക്കളും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.ക്ഷേത്ര പരിസരത്ത് കച്ചവടം ചെയ്യുന്നതിന് കോണ്‍ഗ്രസിന്റെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ അനുമതി വേണ്ടെന്നും അതാത് ക്ഷേത്ര ഭരണസമിതികളാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നുമായിരുന്നു കുമ്മനത്തിന്റെ വാക്കുകള്‍.

Top