സാന്റിയാഗോ മാര്‍ട്ടിന്‍ വിഷയം; മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ സ്ഥാനം ഒഴിയും

Unsaved-Preview-Document

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ സ്ഥാനം ഒഴിയാന്‍ സാധ്യത. സംഭവം വിവാദമായതോടെ സ്ഥാനം ഒഴിയാനുള്ള ആവശ്യം ഉയര്‍ന്നിരുന്നു.

സര്‍ക്കാരിനെതിരായ കേസുകളില്‍ എം കെ ദാമോദരന്‍ തുടര്‍ന്നും ഹാജരായാല്‍ ഇത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുമെന്ന് ഇടതു മുന്നണിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണു പുതിയ തീരുമാനം. ഇടതു സഹയാത്രികനായ എം കെ ദാമോദരനു മുഖ്യമന്ത്രിക്കു നിയമോപദേശം നല്‍കാന്‍ പ്രത്യേക പദവിയുടെ ആവശ്യം ഇല്ല എന്നും ഇടതു കേന്ദ്രം വിലയിരുത്തി.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേയ്ക്ക് ആദ്യം പരിഗണിച്ചത് എം കെ ദാമോദരനെയായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണത്താല്‍ അദ്ദേഹം സ്ഥാനമേല്‍ക്കാന്‍ തയാറായില്ല. തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ നിയമാപദേഷ്ടാവെന്ന പദവി പാര്‍ട്ടി നല്‍കിയത്. പ്രതിഫലം ഇല്ലാത്ത ഈ പദവി മറ്റു കേസുകള്‍ക്കു ഹാജരാകുന്നതിനു തടസമാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. നിലവില്‍ സര്‍ക്കാര്‍ താല്‍പര്യത്തിനു വിരുദ്ധമാകുന്ന ഒട്ടേറെ കേസുകളില്‍ അദ്ദേഹം ഹാജരാകുന്നുണ്ട്.

Top