റാഫേല്‍ വിവാദം പുകയുമ്പോള്‍ പ്രതിരോധ മന്ത്രി ഫ്രാന്‍സില്‍

പാരീസ്: ഇന്ത്യയില്‍ റാഫേല്‍ യുദ്ധവിമാന കരാറിനെക്കുറിച്ച് വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഫ്രാന്‍സില്‍. ഫ്രഞ്ച് കമ്പനിയായ ഡസൗള്‍ട്ട് ഏവിയേഷന്റെ വിമാന നിര്‍മ്മാണ യൂണിറ്റ് അവര്‍ സന്ദര്‍ശിച്ചു. പാരീസിന് സമീപം അര്‍ജെന്റ്വിലെ പ്ലാന്റിലെത്തിയ മന്ത്രി ഡസൗള്‍ട്ട് അധികൃതരുമായും സംസാരിച്ചു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ നിര്‍മ്മല സീതാരാമന്‍ ഇന്ന് മടങ്ങുമെന്നാണ് സൂചനകള്‍. ഫ്രഞ്ച് വിദേശകാര്യമന്ത്രി ഫ്‌ലോറന്‍സ് പാര്‍ളിയുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

അറുപതിനായിരം കോടി രൂപയ്ക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഫ്രാന്‍സുമായി മോദിസര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ യുപിഎ ഭരണകാലത്തെ റാഫേല്‍ ഉടമ്പടി പ്രകാരം 126 വിമാനങ്ങളും വിമാനത്തിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയ്ക്കും കൈമാറമെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍ ഈ കരാര്‍ മാറ്റംവരുത്തിയാണ് പുതിയ കരാര്‍. എച്ച്.സി.എല്ലിനെ ഒഴിവാക്കി യാതൊരു ഉപകരണങ്ങളും നിര്‍മ്മിച്ച് മുന്‍പരിചയമില്ലാത്ത പുതിയ സ്ഥാപനത്തിന് കരാര്‍ നല്‍കിയ വിവരം പുറത്തുവന്നതോടെ റാഫേല്‍ വിഷയത്തില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് മോദി സര്‍ക്കാറിനെ കടന്നാക്രമിക്കും.

Top