‘ഫക്തന്‍’മാരായി പ്രതിഷേധക്കാര്‍; മലയാളികള്‍ വിദ്യാസമ്പന്നരല്ലെന്ന് നൂറ് കണക്കിന് ആന്ധ്ര സ്ത്രീകള്‍

പ്രശന കലുഷിതമായ രണ്ട് ദിവസമാണ് ശബരിമലയെ സംബന്ധിച്ച് കഴിഞ്ഞുപോയത്. കൊലവിളി നടത്തിയ ഭക്തരും നിയന്ത്രണം നഷ്ടപ്പെട്ട പോലീസിനെയുമാണ് അയ്യപ്പ സന്നിധിയില്‍ കണ്ടത്. കുഞ്ഞിന്റെ ചോറൂണിനെത്തിയ അമ്മയെ ക്രൂരമായി ആക്രമിച്ച സംഘം അവരെ തേങ്ങകൊണ്ട് എറിയുകയും പുറത്ത് തൊഴിക്കുകയും ചെയ്തു. കൂടെ വന്ന പുരുഷനും മര്‍ദ്ദനമേറ്റു. പോലീസിന് ഇവിടെ കാര്യമായി ഒന്നും ചെയ്യാനായില്ല.

മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. മാതൃഭൂമി ചാനലിന്റെ ക്യാമറമാനെ ആക്രമിച്ച സംഘം അദ്ദേഹത്തിന് നേരെ കസേര വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമായി ചര#ച്ചകളില് നിറഞ്ഞ് സംഘപരിവാറിന്റെ പ്രശ്ംസ പിടിച്ചുപറ്റിയ മാതൃഭൂമിയിലെ വേണു ഇന്നലെ കളം മാറ്റിച്ചവിട്ടുന്നതും കാണാനായി. അമൃത ചാനലിന്റെ പ്രവര്‍ത്തകന് തേങ്ങകൊണ്ടാണ് അടിയേറ്റത്. മാധ്യമങ്ങള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കും എന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. സന്നിധാനത്തും പരിസരത്തും സംഘപരിവാര്‍ പൂര്‍ണ്ണമായ ആധിപത്യമാണ് കട്ടിയത്.

സുപ്രീംകോടതിയുടെ വിധി കേട്ട് ശബരിമല ദർശനത്തിന് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി സ്ത്രീകളാണ് കഴിഞ്ഞ ദിവസം പമ്പയില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അയ്യനെ കാണാനുള്ള ആഗ്രഹം പാതി വഴിയില്‍ അവസാനിപ്പിച്ച് അവര്‍ എല്ലാവരും മടങ്ങി. ആന്ധ്ര പ്രദേശില്‍ നിന്ന് നൂറില്‍ അധികം യുവതികളാണ് കഴിഞ്ഞ ദിവസം മലകയറാന്‍ എത്തിയത്. മലയാളികളെക്കുറിച്ചുളള ധാരണ ഇങ്ങനെയായിരുന്നില്ലെന്നും വിദ്യാസമ്പന്നരായ മലയാളികള്‍ വിധി സ്വീകരിക്കുമെന്നായിരുന്നു വിശ്വാസം എന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.

ആന്ധ്രയിലെ ഗുണ്ടൂരില്‍നിന്നും അമരാവതിയില്‍നിന്നും തീര്‍ഥാടനത്തിനായെത്തിയ സംഘത്തിലെ അംഗമാണ് മഹേശ്വരി. അഞ്ച് ടൂറിസ്റ്റ് ബസുകളിലായി 350 ഭക്തരാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥകളും വീട്ടമ്മമാരുമുള്‍പ്പെടെ 200 സ്ത്രീകളുമുണ്ടായിരുന്നു. ഇവരില്‍ നൂറിലേറെപ്പേര്‍ യുവതികളാണ്.

ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞെത്തിയ സംഘത്തില്‍ നിന്നും വ്യാപകമായ ആചാര ലംഘനങ്ങളാണ് സന്നിധാനത്ത് അരങ്ങേറിയത്. ഇരുമുടികകെട്ടില്ലാതെ പതിനെട്ടാം പടി കയറിയ സംഘപരിവാര്‍ നേതാവ് പരിഹാര ക്രിയ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ആചാര സംരക്ഷകരായ ഭക്തന്മാര്‍ എന്നറിയപ്പെടുന്ന വിഭാഗം ‘ഫക്തന്‍’മാരായി എന്നാണ് പുറത്തു വന്ന ഒരു ചിത്രം തെളിയിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ.

Top