നിലയ്ക്കലിലും ഞാനുണ്ട്, തൃശ്ശൂരിലും ഞാനുണ്ട്; സംഘപരിവാറിന്റെ പണിയെ പരിഹസിച്ച് യതീഷ് ചന്ദ്ര

ശബരിമല: സോഷ്യല്‍മീഡിയയുടെ കണ്ണിലുണ്ണിയും സംഘപരിവാറിന്റെ കണ്ണിലെ കരടുമായ യതീഷ് ചന്ദ്രയെ നിലയ്ക്കലില്‍ നിന്ന് സ്ഥലം മാറ്റിയെന്ന തരത്തില്‍ സംഘപരിവാറിന്റെ പ്രചാരണത്തിന് മറുപടിയുമായി യതീഷ് ചന്ദ്ര രംഗത്ത്. താന്‍ നിലയ്ക്കലിലുമുണ്ട്, തൃശ്ശൂരിലുമുണ്ട് എന്നാണ് യതീഷ് ചന്ദ്ര മറുപടി പറഞ്ഞത്.

ശബരിമലയില്‍ വരുന്ന ഭക്തരോട് യതീഷ് ചന്ദ്ര മോശമായി പെരുമാറുന്നുവെന്നും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്മനോട് പോലും ഇത്തരത്തിലാണ് പെരുമാറുന്നതെന്നും സംഘപരിവാറും ബിജെപിയും വാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രത്തിലും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കി പോകാനിരിക്കുന്ന യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയതെന്ന തരത്തില്‍ വ്യാജവാര്‍ത്തകളും ശക്തമായിരുന്നു. എന്നാല്‍ ഇവയൊക്കെയും പൊളിച്ചടുക്കിയാണ് യതീഷ് ചന്ദ്രയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസിനോടാണ് യതീഷ് ചന്ദ്ര പ്രതികരിച്ചത്. ഇപ്പോള്‍ നിലയ്ക്കലിലും തൃശൂരിലും താനുണ്ടെന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്. നിലയ്ക്കലിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും എസ് പി പ്രതികരിച്ചു. ശബരിമലയില്‍ വീണ്ടും തിരക്ക് ഏറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top