പിണറായി മലക്കം മറിഞ്ഞു !!!സർക്കാർ ആചാര സംരക്ഷകർക്കൊപ്പം

പിണറായി സർക്കാർ മലക്കം മറിഞ്ഞു .ആചാര സംരക്ഷകർക്കൊപ്പം എന്നുറപ്പിച്ചു. ശബരിമലയിൽ എത്തിയ സ്ത്രീകളെ തിരിച്ചയച്ചു.സർക്കാർ നിലപാട് വ്യക്തമാക്കി പോലീസ് .ശബരിമല ദര്‍ശനത്തിനായി എത്തിയ പത്ത് യുവതികളെ തടഞ്ഞ് പോലീസ്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നാണ് പത്ത് യുവതികള്‍ അടങ്ങിയ സംഘം ശബരിമലയിലേക്ക് എത്തിയത്.


എന്നാല്‍ ഇവരെ പോലീസ് പമ്പയില്‍ തടഞ്ഞു. പ്രായം പരിശോധിച്ചപ്പോള്‍ 50 വയസ്സിന് താഴെയുളളവരാണ് പത്ത് സ്ത്രീകള്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പമ്പയില്‍ നിന്ന് മടക്കി അയച്ചത്.സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയതോടെ വനിതാ പോലീസ് ഇവരോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടുകയായിരുന്നു. ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ പ്രായം 50തിന് താഴെയാണ് എന്ന് തെളിഞ്ഞു.തുടര്‍ന്ന് പോലീസ് ഇവരോട് നിലവിലെ സാഹചര്യവും ശബരിമലയിലെ ആചാരം സംബന്ധിച്ചും വിശദീകരിക്കുകയും മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

Top