വ്യത്യസ്തമായ പ്രതിഷേധവുമായി അച്ഛനും മകനും സന്നിധാനത്ത്; ശരണം വിളിക്കാതിരിക്കാന്‍ വായ മൂടിക്കെട്ടി

സന്നിധാനം: സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ശബരിമലയില്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. ഇന്ന് വ്യത്യസ്തമായ സമരമാണ് സന്നിധാനത്ത് കണ്ടത്. നാമജപം നടത്തുന്ന ഭക്തരെ കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് അച്ഛനും മകനും വായ്മൂടിക്കെട്ടിയാണ് പ്രതിഷേധം അറിയിച്ചത്.

ആലപ്പുഴ ചെട്ടിക്കുളങ്ങര കണ്ണമംഗലം വാഴപ്പുഴശേരിയില്‍ സഞ്ജീവ് ഗോപാലകൃഷ്ണനും മകന്‍ ആദിശങ്കറുമാണ് വായ് മൂടിക്കെട്ടി അയപ്പദര്‍ശനം നടത്തിയത്. ദര്‍ശനത്തിനിടെ അറിയാതെ പോലും അയ്യപ്പശരണം ഉരുവിടാതിരിക്കാനാണ് വായ് മൂടി കെട്ടിയത് എന്ന് സഞ്ജീവ് പറഞ്ഞു. കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിശങ്കര്‍ ഇത് ആറാം തവണയാണ് മല ചവിട്ടുന്നത്.

Top