പൂജ നിര്‍ത്തിവെച്ച് പതിനെട്ടാം പടിയില്‍ പ്രതിഷേധവുമായി പരികര്‍മ്മികള്‍

യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്ത് പൂജകള്‍ നിര്‍ത്തി പരികര്‍മ്മികള്‍ പ്രതിഷേധിക്കുന്നു. യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടണമെന്ന് നേരത്തെ തന്ത്രി കുടുംബവും പന്തളം രാജ കുടുംബവും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് യുവതികള്‍ നടപന്തല്‍ വരെ പ്രവേശിച്ചതില്‍ എതിര്‍ത്ത് പൂജകള്‍ നിര്‍ത്തിവെച്ച് പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിക്കുകയാണ്.

തന്ത്രിയും മേല്‍ശാന്തികളും ഒഴികെയുള്ളവരാണ് പ്രതിഷേധിക്കുന്നത്. പരിഹാര ക്രിയ നടത്തണമെന്ന് തന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top