ഇല്ലാ…ഇനി ശബരിമലയിലേക്കില്ലെന്ന് രഹ്ന ഫാത്തിമ

തിരുവനന്തപുരം: ഇനി ശബരിമലയിലേക്കില്ലെന്ന് തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനത്തെത്തുകയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചറങ്ങുകയും ചെയ്ത രഹ്ന ഫാത്തിമ. ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ മല കയറാന്‍ രഹ്ന എത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്.

ഇനി ശബരിമല ചവിട്ടില്ലെന്നാണ് രഹ്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്. അവിടെ നിന്ന് തിരിച്ചിറങ്ങിയതാണ്. ഇനി മല ചവിട്ടില്ല. ഒരു പുരുഷന്‍ എങ്ങനെയാണോ വൃതം നോക്കുന്നത് അതൊക്കെ ഞാനും നോക്കിയിരുന്നെന്നും രഹ്ന പറയുന്നു.
മൂന്ന് ദിവസം ഞാന്‍ വ്രതമെടുത്തു. അയ്യപ്പന്മാര്‍ ചെരിപ്പിടാതെ നടക്കണമെന്നൊക്കെ നിഷ്ഠകള്‍ ഉണ്ടല്ലൊ. അതൊക്കെ ഞാന്‍ പാലിച്ചിരുന്നു. എല്ലാ മതങ്ങളുടെയും അന്തസത്ത പഠിക്കാന്‍ എനിക്ക് വളരെ താല്പര്യമുണ്ട്. ആ രീതിയിലാണ് ഞാന്‍ ശബരിമലയിലും പ്രവേശിക്കാന്‍ ശ്രമിച്ചത്. പോകും മുന്‍പ് ഞാന്‍ ശബരിമലയെ കുറിച്ച് പലരോടും സംസാരിച്ചിരുന്നു. അവിടുത്തെ ആചാരങ്ങളെ കുറിച്ചും മറ്റും വിവരങ്ങളും ശേഖരിച്ചുവെന്ന് പറഞ്ഞ രഹ്ന ശബരിമലയുടെ വിഷയത്തില്‍ ഞാന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയത് വിശ്വാസമില്ലാതെയാണെന്ന് പലരും പ്രചരിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുമുടിയില്‍ സാനിട്ടറി പാഡ് വെച്ചിരുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. സാധാരണ ഇരുമുടിക്കെട്ടില്‍ ഉണ്ടാകേണ്ടതൊക്കെ തന്നെയാണ് ഞാനും ഉള്‍പ്പെടുത്തിയതെന്നും രഹ്ന പറഞ്ഞു.

ശബരിമലയിലേക്ക് എത്തുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു. പമ്പയിലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞതാണ്. ഗണപതി കോവില്‍ വരെ സ്വന്തം റിസ്‌ക്കില്‍ തന്നെയാണ് പോയത്. അവരുടെ പ്രൊട്ടക്ഷനില്‍ നിന്നും പിന്മാറരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. പക്ഷെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കൊച്ചു കുട്ടികളെ വരെ മുന്‍ നിര്‍ത്തിയാണ് അവര്‍ തടഞ്ഞതെന്ന് രഹ്ന പറഞ്ഞു.

Top