പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്, കൂടുതലൊന്നും പറയാനില്ല; ശക്തിധരന്റെ മൊഴി

തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കൊണ്ട് പോയി എന്ന് എറഞ്ഞ ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ മൊഴിയെടുത്ത് പൊലീസ്. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ മറുപടി.

ബെന്നി ബെഹ്നാന്‍ എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കല്‍. എന്നാല്‍, ആര്, എവിടെ വച്ച് , എപ്പോള്‍ പണം കൈമാറിയെന്ന ചോദ്യക്കള്‍ക്ക് ശക്തിധരന്‍ മറുപടി പറഞ്ഞില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഫേസ്ബുക്കില്‍ പരോക്ഷമായി പരാമര്‍ശിച്ചവരുടെ പേരുകളും ശക്തിധരന്‍ പൊലീസിനോട് വെളുപ്പെടുത്തിയില്ല. സിപിഎം ഉന്നതനും ഇപ്പോളത്തെ ഒരു മന്ത്രിയും ചേര്‍ന്ന് രണ്ട് കോടിയിലധികം രൂപ കടത്തിയെന്നാണ് ശക്തിധരന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈതോലപ്പായയില്‍ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്.

Top