യുവാവിനെ കൊണ്ടു കാലില്‍ ചുംബിപ്പിച്ച് ഗൂണ്ടാനേതാവ്; വീഡിയോ വൈറല്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തുമ്പയ്ക്കടത്തു കരിമണലില്‍ യുവാവിനെ കൊണ്ടു കാലില്‍ ചുംബിപ്പിച്ച് ഗൂണ്ടാനേതാവ്. നിരവധി കേസുകളില്‍ പ്രതിയായ ഡാനിയും കൂട്ടരും ചേര്‍ന്നാണ് യുവാവിനെ കാലുപിടിപ്പിക്കുകയും നിര്‍ബന്ധിച്ച് ചുംബിപ്പിക്കുകയും ചെയ്തത്.

കുപ്രസിദ്ധ ഗൂണ്ട എയര്‍പോര്‍ട് സാജന്റെ മകനായ ഡാനിയാണ് യുവാവിനെ തടഞ്ഞു നിര്‍ത്തിയത്. ആദ്യം ആക്രമിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ പിന്നീട് കാല് പിടിച്ചാല്‍ വെറുതെ വിടാമെന്നായി. ഒരു കാലില്‍ തൊട്ടപ്പോള്‍ അതുപോരെ രണ്ടു കാലിലും പിടിക്കമണമെന്ന് ഭീഷണിപ്പെടുത്തി. അതു ചെയ്തപ്പോള്‍ കാലില്‍ ചുമ്പിച്ചാലേ ഉപദ്രവിക്കാതിരിക്കൂ എന്നായി. ജീവനില്‍ ഭയന്ന് യുവാവ് ഡാനിയുടെ കാലില്‍ ചുമ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡാനിയുടെ സംഘത്തിലുള്ളവര്‍ തന്നെ ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.

Top