തിരുവനന്തപുരത്ത് ഹൈടെക്ക് മോഡല്‍ തട്ടിപ്പ് വീണ്ടും; ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു

ATM

തിരുവനന്തപുരം: കനത്ത സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിട്ടും തിരുവനന്തപുരത്ത് വീണ്ടും ഹൈടെക്ക് മോഡല്‍ തട്ടിപ്പ്. രണ്ട് പേര്‍ക്ക് പണം നഷ്ടപ്പെട്ടു. ഒരുലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്.

പ്രവാസി മലയാളിയുടെ 52,000 രൂപ നഷ്ടപ്പെട്ടു. പട്ടം ആക്‌സിസ് ബാങ്കിലെ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്. പ്രവാസി മലയാളിയായ അരവിന്ദിന്റെ പണമാണു നഷ്ടപ്പെട്ടത്. പല എടിഎമ്മുകളില്‍നിന്നായി പല ഘട്ടങ്ങളിലായാണ് അരവിന്ദിനു പണം നഷ്ടമായത്. പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി.

കാനറ ബാങ്കിന്റെ മെഡിക്കല്‍ കോളേജ് ശാഖയില്‍നിന്ന് മറ്റൊരാളുടെ 49,000 രൂപയും തട്ടിയെടുത്തു. ചെമ്പഴന്തി സ്വദേശി വിനീതിനാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Top