പ്ലസ്ടുക്കാരനായ മകന്‍ സ്‌കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് 25,000 രൂപ പിഴ; അടച്ചില്ലെങ്കില്‍ 5 ദിവസം തടവ് ശിക്ഷ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിന് പിഴ. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് 25000 രൂപ പിഴ ലഭിച്ചത്. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി

മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കില്‍ 5 ദിവസം തടവ് ശിക്ഷ അനുഭവിക്കണം. ഈ വര്‍ഷം ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.കുട്ടികള്‍ സ്‌കൂട്ടറുമായി മോട്ടോര്‍ വാഹന വകുപ്പ് സംഘത്തിന്റെ മുന്നില്‍പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുത്തത്.

Top