നടന്‍ ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മംഗളം സിനിമയിലെ പല്ലിശ്ശേരി; മയക്കുമരുന്ന് ഉള്‍പ്പെടെ ഉപയോഗിക്കുന്നെന്ന് പരാമര്‍ശം

കൊച്ചി: നടന്‍ ദിലീപ് മയക്ക് മുരുന്നിന് അടിമയെന്ന ആരോപണവുമായി പല്ലിശ്ശേരി. വളരെ ഗുരുതരമായി ഈ ആരോപണം പുതിയ ലക്കം സിനിമ മംഗളത്തിലാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. മയക്കുമരുന്ന് ദിലീപ് ഉപയോഗിക്കാറുണ്ടെന്ന് പോലും പറയുന്നു. തന്നെ കൊല്ലാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നും വിശദീകരിക്കുന്നു.

പല്ലിശ്ശേരി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: മഞ്ജുവിന്റെ പുറകില്‍ ആരോക്കെയാണ് ഉള്ളതെന്നു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്. എന്നെ തകര്‍ക്കാനുള്ള പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബോംബെയില്‍ താമസിക്കുന്ന പരസ്യസംവിധായകന്‍ ശ്രീകുമാര്‍ എന്ന കള്ളനാണ് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത്. അവര്‍ക്കു പിന്തുണ നല്‍കി വലിയ ബിസിനസ്സ് മാഗ്‌നറ്റും പത്ര ശൃംഖലകളും ഉണ്ടെന്നും ദിലീപ് വ്യക്തമാക്കി. ആരൊക്കെ ഉണ്ടായാലും എന്നെ ഒരു ചുക്കും ചെയില്ല ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ ഇവരൊക്കെ ഇല്ലാതാകും എന്നാണ് ആത്മവിശ്വാസത്തോടെ ദിലീപ് പൊട്ടിത്തെറിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാളെന്താ ലഹരിക്കടിമയാണോ? അല്ലാതെ ഇങ്ങനെ സംസാരിക്കുമോ എന്നാണ് ഷൂട്ട് ചെയ്യുന്നവരില്‍ ഒരാള്‍ ചോദിച്ചത്. അമിതമായ ലഹരി ഉപയോഗം ദിലീപിനെ പിടികൂടിയിരുന്നു. പുതിയ ലഹരിയായ സ്റ്റാമ്പ് ആണ് ദിലീപ് ഉപയോഗിക്കുന്നതു പോലും. അതു നാവില്‍ ഒട്ടിച്ചുവച്ചാല്‍ രണ്ടുദിവസം സുഖമാണ്. ലഹരി ഉപയോഗിച്ചതായി കണ്ടുപിടിക്കാന്‍ കാവ്യക്കു പോലും കഴിയില്ല.

ദിലീപ് ഇപ്പോള്‍ ലഹരിക്കൊപ്പം ചാത്തന്‍സേവയും ഹനുമാന്‍ സേവയും സജീവമാക്കി എതിരാളികളെ തകര്‍ക്കാമെന്ന് വ്യാമോഹിക്കുന്നു. തനിക്കൊന്നും സംഭവിക്കാതിരിക്കാന്‍ ശരീരത്തില്‍ പലതരത്തിലുള്ള ഏലസുകളാണ് കെട്ടിയിരിക്കുന്നത്.

എന്നാല്‍ ദിലീപിന്റെ ആള്‍ക്കാര്‍  തന്നെ ഭീഷണിപ്പെടുത്തിയതായും പല്ലിശ്ശേരി മംഗളത്തിലൂടെ ആരോപിക്കുന്നു. ‘പല്ലിശ്ശേരി സാറല്ലേ. ഞാന്‍ സാറിന്റെ രചനകളുടെ വായനക്കാരനാണ്. എല്ലാം വായിക്കാറുണ്ട്. ദിലീപേട്ടനെക്കുറിച്ചും കാവ്യ ചേച്ചിയേക്കുറിച്ചും എഴുതിയത് നൂറു ശതമാനവും സത്യമാണ്. ഞാന്‍ ഒരു ഗുണ്ടയാണ്. എന്നെ ദിലീപേട്ടന്‍ ഒരു ജോലി ഏല്‍പ്പിച്ചിരിക്കുന്നു. അമേരിക്കയില്‍ നിന്നും അവര്‍ തിരിച്ചുവരുമ്പോള്‍ കേള്‍ക്കേണ്ട ഒരു വാര്‍ത്ത സാറിന്റെ മരണമായിരിക്കണം പോലും.

ദിലീപേട്ടന്‍ ദുഷ്ടനാണ്. ഇപ്പോല്‍ തന്നെ ചേച്ചിയുമായി അത്ര രസത്തിലല്ല. എന്തായാലും താര്‍ എന്നോടു ക്ഷമിക്കണം. കാശിന് കാശ് തന്നെ വേണ്ടേ. ഞാന്‍ ക്വട്ടേഷന്‍ സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു. വേദനയോടെയാണെങ്കിലും എനിക്കു സാറിനെ കൊല്ലേണ്ടി വരും. ജൂണ്‍ മാസത്തിനുള്ളില്‍ സാര്‍ കൊല്ലപ്പെടാനാണ് സാധ്യത.’ ഇത്തരത്തില്‍ ഭീഷണി ഉണ്ടായതായി പല്ലിശ്ശേരി പറയുന്നു

Top