ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ അ​പ്ര​തീ​ക്ഷി​ത നീ​ക്കവുമായി നടൻ ദിലീപ്: വിടുതൽ ഹർജി പിൻവലിച്ചു

ന്യൂ​ഡ​ൽ​ഹി: കൊച്ചിയിൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ന്നും ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന വിടുതൽ ഹ​ർ​ജി ന​ട​ൻ ദി​ലീ​പ് പി​ൻ​വ​ലി​ച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതൽ ഹർജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നൽകി.

നേ​ര​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ദി​ലീ​പ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ താ​നും ഇ​ര​യാ​ണെ​ന്നും പ്ര​തി​പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പി​ന്റെ ആ​വ​ശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിചാരണക്കോടതിയിൽ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂർത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, സി. ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.

കേ​സി​ന്റെ വി​ചാ​ര​ണ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ഴാ​ണ് ദി​ലീ​പി​ന്റ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​സി​ന്റെ വി​ധി നീ​ണ്ടു​പോ​യ​ത്. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി ആ​റ് മാ​സ​ത്തി​ന​കം വി​ധി പ​റ​യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട കേ​സ് കോ​വി​ഡ് സാ​ഹ​ച​ര്യം മൂ​ലം വൈ​കു​ക​യാ​യി​രു​ന്നു.

അതേസമയം, എറണാകുളത്തെ വിചാരണക്കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17 ന് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമിസംഘം താരത്തെ ആക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.സംഭവവത്തില്‍ ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ അടക്കമുള്ള 6 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പിന്നീട് പള്‍സര്‍ സുനിയെയും കൂട്ടാളികളെയും പൊലീസ് പിടികൂടി.

50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് അറസ്റ്റിലായ പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കി.
ഇതിനിടെ, അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും, ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോള്‍ ഓര്‍ക്കണമെന്നും ദിലീപ് അഭിപ്രായപ്പെട്ടത് വന്‍ വിവാദമായി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി നിര്‍ണായക രേഖകള്‍ കണ്ടെടുത്തു. അതേവര്‍ഷം ജൂലായ് 10 ന് ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

Top