ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​ശ​ര​ത്തി​ന്റെ​ ​ഹോ​ട്ട​ലി​ൽ​ നിന്ന് ; “വിഐപി” ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ദിലീപുമായി ശരത്തിനുള്ളത്ത് വളരെ അടുത്ത സുഹൃത്ത് ബന്ധം.

സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ശരത് ജി നായർ വളരെപ്പെട്ടെന്നാണ് കോടീശ്വരനായത്. 25​ ​ഓ​ളം​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളും​ ​ഊ​ട്ടി​യി​ൽ​ ​സ്വ​ന്ത​മാ​യി​ ​റി​സോ​ർ​ട്ടും​ ​ആ​ലു​വ​യി​ൽ​ ​ഹോ​ട്ട​ലും​ ശരത്തിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

22​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ശ​ര​ത്തി​ന്റെ​ ​കു​ടും​ബം​ ആ​ലു​വ​യി​ലെ​ത്തു​ന്ന​ത്.​ ​തോ​ട്ടും​മു​ഖ​ത്തെ​ ​വാ​ട​ക​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ പി​താ​വ് ​വി​ജ​യനാണ് ആ​ലു​വ​യി​ലെ​ ​’​നാ​ന​’​ ​ഹോ​ട്ട​ൽ​ ​ഏ​റ്റെ​ടു​ത്തത്.

​പി​ന്നീ​ട് ​ഹോട്ടലിന്റെ​ ​പേ​ര് ​’​സൂ​ര്യ​’​ ​എ​ന്നാ​ക്കി.​ ​കുറെ നാൾക്ക് ശേ​ഷ​മാ​ണ് ​സൂ​ര്യാ​ ​ഹോ​ട്ട​ലി​നൊ​പ്പം​ ​ട്രാ​വൽ‌സ് ​കൂ​ടി​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ടെ​മ്പോ​ ​ട്രാ​വ​ല​‌​‌​റാ​ണ് ​ആ​ദ്യം​ ​വാ​ങ്ങി​യ​ത്.​ ​പി​ന്നെ​ ​ബ​സു​ക​ളും​ ​സ്വ​ന്ത​മാ​ക്കി.

രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ള​ട​ക്കം​ ​പ​ല​ ​പ്ര​മു​ഖ​രും​ ​സൂ​ര്യ​ ​ഹോ​ട്ട​ലി​ലെ​ നിത്യ ​സ​ന്ദ​ർ​ശ​ക​രാ​ണ്.​ ​​ചി​ല​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​ശ​ര​ത്തി​ന്റെ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്നാ​ണ് ​എ​ത്തി​ച്ചി​രു​ന്ന​ത്.

ചെ​ങ്ങ​മ​നാ​ട് ​സ്വ​ദേ​ശി​യാ​യ,​ ​ദി​ലീ​പി​ന്റെ​ ​യു ​സി​ ​കോ​ളേ​ജി​ലെ​ ​സ​ഹ​പാ​ഠി​യാണ്​ ​ശ​ര​ത്തി​നെ​ ദിലീപുമായി ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.​ പിന്നീട് ​ദി​ലീ​പു​മാ​യി​ ​അ​ടു​ത്ത​ ​സൗ​ഹൃ​ദ​മാ​യി.​ ​പ​ത്ത് ​വ​ർ​ഷം​ ​മു​മ്പ് ​പു​ളി​ഞ്ചോ​ട് ​ക​വ​ല​യി​ൽ​ ​സൂ​ര്യ​ ​ഹോ​ട്ട​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌ത​ത് ​ദി​ലീ​പാ​യി​രു​ന്നു.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​ഊ​ട്ടി​യി​ലും​ ​ഹോ​ട്ട​ൽ​ ​തു​റ​ന്ന​ത്.​

Top