ലത്തീൻ സഭ തരൂരിനെ കൈവിടും !വിജയം ഉറപ്പിച്ച് രാജീവ് ചന്ദ്രശേഖർ !തിരുവനന്തപുരത്ത് താമര വിരിയിക്കും !

തിരുവനന്തപുരം: ഇത്തവണ ലത്തീൻ സഭ കോൺഗ്രസിനെ കൈവിടും .വിഴിഞ്ഞം ഉയര്‍ത്തി ലത്തീൻ അതിരൂപത രംഗത്ത് വന്നു .ലത്തീൻ സഭയുടെ വിശ്വാസിത നേടിയെടുക്കാൻ രാജീവ് ചന്ദ്രശേഖർക്ക് ആയി എന്നാണു റിപ്പോർട്ടുകൾ . ലത്തീൻ, തീരദേശ വോട്ടുകൾ, നിർണായകമായ മണ്ഡലത്തിൽ, വിഴിഞ്ഞം തുറമുഖവും, സമരവും ഉയർത്തി ലത്തീൻ സഭ രംഗത്ത് വന്നു . ലത്തീൻ സഭയുടെ പിന്തുണ കിട്ടുന്നവർ തിരുവനന്തപുരത്ത് വിജയിക്കുമെന്നുറപ്പാണ് .

അതിനിടയിലാണ് വിഴിഞ്ഞം പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാട്ടി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അവകാശപത്രിക . തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്ക് മുമ്പാകെ ലത്തീൻ അതിരൂപത അവകാശപത്രിക സമർപ്പിച്ചു. അതിരൂപത സംഘടിപ്പിച്ച മുഖാമുഖത്തിൽ ശശി തരൂരും രാജീവ്‌ ചന്ദ്രശേഖറും പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുക, വിഴിഞ്ഞം സമരത്തെ തുടർന്നുള്ള കേസുകൾ പൂർണമായി പിൻവലിക്കുക, മുതലപ്പൊഴിയിൽ ശാശ്വത പ്രശ്നപരിഹാരം കാണുക. തീരത്തെ പ്രധാന ചർച്ചാവിഷയങ്ങൾ തന്നെ, പ്രധാന ആവശ്യങ്ങളാക്കി ഉയർത്തിക്കാട്ടുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം, ജാതി സെൻസസ് നടത്തണം, ഇങ്ങനെ 18 ആവശ്യങ്ങളാണ് അവകാശ പത്രികയിൽ ഉള്ളത്. എല്ലാവരുടെയും അവകാശം സംരക്ഷിച്ചുള്ള വികസനമാണ് തന്റെ നയമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുഖാമുഖ പരിപാടിയില്‍ പറഞ്ഞു. തീരത്തെ പ്രശ്ന പരിഹാരത്തിന് മാസ്റ്റർ പ്ലാനാണ് രാജീവ് ചന്ദ്രശേഖരുടെ ഉറപ്പ്.

വിഴിഞ്ഞം ഉൾപ്പെടെയുള്ള പ്രധാനവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്തിയായിരുന്നു ശശി തരൂരിന്റെ മറുപടി. തീരത്തെ കാര്യങ്ങൾക്ക് മാത്രമായി സമുദ്രമന്ത്രാലയം വേണമെന്ന അതിരൂപതയുടെ ആവശ്യത്തോട് അനുകൂല നിലപാട്. കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറും, എംപിയായ ശശി തരൂരും തിരുവനന്തപുരത്തിനായി എന്ത് ചെയ്തെന്ന ചോദ്യവും സദസ്സിൽ നിന്ന് ഉയർന്നു. അതിരൂപതയുടെ രാഷ്ട്രീയകാര്യ സമിതിയാണ് മുഖാമുഖം സംഘടിപ്പിച്ചത്. പാറശാലയില പ്രചാരണ പരിപാടികളിൽ ആയിരുന്നതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മുഖാമുഖത്തിന് എത്തിയില്ല.

Top